ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലൂ​ടെ...
Thursday, November 26, 2020 10:41 PM IST
അ​ന്പ​ല​പ്പു​ഴ​യി​ൽ പോ​രാ​ട്ടം
ഇ​ഞ്ചോ​ടി​ഞ്ച്
അ​ന്പ​ല​പ്പു​ഴ: പാ​ൽ​പ്പാ​യ​സ​ത്തി​ന്‍റെ മ​ണ്ണി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം. തു​ട​ർ​ച്ച​യാ​യി ര​ണ്ടുത​വ​ണ ല​ഭി​ച്ച ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫ് ക​ച്ച​കെ​ട്ടു​ന്പോ​ൾ വി​ദ്യാ​ർ​ഥി​നി​യെ രം​ഗ​ത്തി​റ​ക്കി സീ​റ്റ് തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് ഇ​ട​തു​മു​ന്ന​ണി ശ്ര​മം. വോ​ട്ട് വ​ർ​ധി​പ്പി​ച്ച് ശ​ക്തി തെ​ളി​യി​ക്കാ​ൻ എ​ൻ​ഡി​എ​യും രം​ഗ​ത്ത്. മു​ൻ ജി​ല്ലാ-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ബി​ന്ദു​ ബൈ​ജു​വി​നെ​യാ​ണ് സ്ഥാ​നാ​ർ​ഥ​ിയാ​യി യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. 2010ൽ ​ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന ബി​ന്ദു​ ബൈ​ജു ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്നു. 1995 ൽ ​ആ​ദ്യ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി കോ​ണ്‍​ഗ്ര​സി​ലെ ജി. ​മു​കു​ന്ദ​ൻപി​ള്ള​യാ​ണ് വി​ജ​യി​ച്ച​ത്.
2000ൽ ​കോ​ണ്‍​ഗ്ര​സി​ൽനി​ന്ന് സി​പി​ഐ സ്ഥാ​നാ​ർ​ഥിയാ​യ കെ. ​മ​ഹേ​ശ്വ​രി​യ​മ്മ സീ​റ്റ് തി​രി​ച്ചുപി​ടി​ച്ചു. 2005ലും ​സി​പി​ഐ​യി​ലെ പ്ര​ഫ. എ​ൻ. ഗോ​പി​നാ​ഥ പി​ള്ള​യി​ലൂ​ടെ സീ​റ്റ് ഇ​ട​തു മു​ന്ന​ണി നി​ല​നി​ർ​ത്തി. എ​ന്നാ​ൽ 2010 ൽ ​കോ​ണ്‍​ഗ്ര​സി​ലെ ബി​ന്ദു​ബൈ​ജു​വും 2015ൽ ​എ.​ആ​ർ.​ ക​ണ്ണ​നും വി​ജ​യി​ച്ചു. തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ കൈ​വി​ട്ട സീ​റ്റ് തി​രി​ച്ചുപി​ടി​ക്കാ​ൻ ഇ​ത്ത​വ​ണ ഇ​ട​തു മു​ന്ന​ണി രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​നി​യാ​യ പി.​ അ​ഞ്ജു​വി​നെ​യാ​ണ്. എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗ​മാ​യ പി. ​അ​ഞ്ജു ഡി​ഗ്രി പ​ഠ​ന​ത്തി​നു ശേ​ഷം നി​യ​മ പ​ഠ​ന​ത്തി​നു പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​നി​യോ​ഗം ഏ​റ്റെ​ടു​ത്ത​ത്. നെ​ഹ്റു യു​വ കേ​ന്ദ്ര, പോ​ലീ​സ് എ​ന്നി​വ​യി​ൽ വോ​ള​ന്‍റി​യ​റാ​യി പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ​പാ​ര​ന്പ​ര്യ​വും ഈ ​വി​ദ്യാ​ർ​ഥി​നി​ക്കു​ണ്ട്. ആ​ർ​എ​സ്എ​സ് കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി സു​സ്മി​താ ജോ​ബി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 3,316 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച​ത്. ഇ​രു മു​ന്ന​ണി​ക്കും അ​വ​സ​രം ന​ൽ​കി​യി​ട്ടു​ള്ള അ​ന്പ​ല​പ്പു​ഴ ഡി​വി​ഷ​നി​ലെ വോ​ട്ട​ർ​മാ​ർ ഇ​ത്ത​വ​ണ ആ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും.
വെ​ണ്‍​മ​ണി ഇ​ക്കു​റി
ആ​രെ തു​ണ​യ്ക്കും
ചെ​ങ്ങ​ന്നൂ​ർ: ഇ​ട​തു​പ​ക്ഷ​ത്തി​നു ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നാ​ണ് വെ​ണ്മ​ണി. ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര താ​ലൂക്കു​ക​ളു​ടെ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ന്‍റെ ജെ​ബി​ൻ പി. ​വ​ർ​ഗീ​സ് 5,177 വോ​ട്ടു​ക​ൾ​ക്കാ​ണ് ഇ​വി​ടെ​നി​ന്നു വി​ജ​യി​ച്ച​ത്. ഡി​വി​ഷ​ൻ രൂ​പ​വ​ത്ക​രി​ച്ച ശേ​ഷം ഒ​രു ത​വ​ണ പോ​ലും യു​ഡി​എ​ഫി​ന് വി​ജ​യം തൊ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ക​ഴി​ഞ്ഞ കാ​ല​ത്തി​ന്‍റെ ക​ണ​ക്കു​ക​ളു​ടെ ബ​ല​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വെ​ണ്‍​മ​ണി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന മ​ഞ്ജു​ളാ​ദേ​വി ശ്രീ​കു​മ​റി​നെ​യാ​ണ് ത​ട്ട​കം നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ് ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
കോ​ണ്‍​ഗ്ര​സ് ഗാ​ന്ധി​ദ​ർ​ശ​ൻ സി​മി​തി ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​നി​താ സ​ജി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ്മി​ത ​ഓ​മ​ന​ക്കു​ട്ട​ൻ ബി​ജെ​പി മ​ഹി​ള മോ​ർ​ച്ച​യു​ടെ മാ​വേ​ലി​ക്ക​ര നി​യോ​ജ​കമ​ണ്ഡ​ലം ട്ര​ഷ​റ​റു​മാ​ണ്.
ത​ഴ​ക്ക​ര, തെ​ക്കേ​ക്ക​ര, വെ​ണ്‍​മ​ണി പ​ഞ്ചാ​യ​ത്തു​ക​ൾ പൂ​ർ​ണ​മാ​യും ആ​ലാ, ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ മൂ​ന്നു വാ​ർ​ഡു​ക​ളും ചേ​ർ​ന്ന​താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വെ​ണ്‍​മ​ണി ഡി​വി​ഷ​ൻ. വെ​ണ്‍​മ​ണി എ​ന്ന ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ പ്ര​ദേ​ശ​ത്തി​ന്‍റെ പേ​രാ​ണ് ഡി​വി​ഷ​നെ​ങ്കി​ലും ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ ത​ഴ​ക്ക​ര​യും തെ​ക്കേ​ക്ക​ര​യും നി​ല​വി​ൽ ഇ​ട​തു ഭ​ര​ണ​ത്തി​ൻ കീ​ഴി​ലാ​ണ്. വെ​ണ്‍​മ​ണി പ​ഞ്ചാ​യ​ത്താ​വ​ട്ടെ യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ന്‍റെ കീ​ഴി​ലു​മാ​ണ്.
ഇ​വി​ടെ എ​ൻ​ഡി​എ (ബി​ജെ​പി) ശ​ക്ത​ത​മാ​യ സാ​ന്നി​ധ്യ​മാ​ണ്. എ​ൻ​ഡി​എ ക​ഴി​ഞ്ഞ ത​വ​ണ പ​തി​നൊ​ന്നാ​യി​ര​ത്തി​ൽ​പ​രം വോ​ട്ടു​ക​ൾ പി​ടി​ച്ച് ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മ​റി​യി​ച്ചി​രു​ന്നു. മാ​റി​യ സം​സ്ഥാ​ന രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ കു​ത്ത​ക ത​ക​ർ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൻ​ഡി​എ​യും യു​ഡി​എ​ഫും. അ​തേ​സ​മ​യം ത​ങ്ങ​ളു​ടെ കോ​ട്ട ഇ​ള​ക്കം ത​ട്ടാ​തെ കാ​ക്കാ​നാ​വു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം എ​ൽ​ഡി​എ​ഫി​നു​മു​ണ്ട്.
ച​ന്പ​ക്കു​ള​ത്ത് യു​വ​ത്വ​വും
പ​രി​ച​യ​സ​ന്പ​ന്ന​ത​യും
ഏ​റ്റു​മു​ട്ടു​ന്പോ​ൾ
എ​ട​ത്വ: കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ​യാ​യ കു​ട്ട​നാ​ട്ടി​ലെ ച​ന്പ​ക്കു​ളം ഡി​വി​ഷ​നി​ൽ ഇ​ക്കു​റി തീ​പാ​റു​ന്ന പോ​രാ​ട്ടം. ഒ​രേ മു​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടു​ന്പോ​ൾ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യ​ല​ക്ഷ്യം മാ​ത്രം. എ​ട​ത്വ, ത​ല​വ​ടി, നെ​ടു​മു​ടി, ച​ന്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ത​ക​ഴി​യി​ലെ ഏ​ഴും, കൈ​ന​ക​രി​യി​ലെ ഒ​രു വാ​ർ​ഡും ചേ​ർ​ന്ന​താ​ണ് ച​ന്പ​ക്കു​ളം ഡി​വി​ഷ​ൻ. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് മു​ൻ തൂ​ക്ക​മു​ള്ള ഇ​വി​ടെ നെ​ൽ ക​ർ​ഷ​ക​രാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷ​വും. നെ​ല്ല് സം​ഭ​ര​ണം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടു​ന്ന കു​ട്ട​നാ​ട്ടി​ൽ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വി​യ​ർ​ക്കേ​ണ്ടിവ​രും.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ൽനി​ന്ന് വി​ജ​യി​ച്ച ബി​നു ഐ​സ​ക് രാ​ജു​വാ​ണ് ഇ​ക്കു​റി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ജോ​സ് കെ. ​മാ​ണി​യു​ടെ മു​ന്ന​ണി​മാ​റ്റ​ത്തോ​ടെ ജോ​സ് വി​ഭാ​ഗ​ത്തി​ൽ ഉ​റ​ച്ചു​നി​ന്ന ബി​നു ഐ​സ​ക് രാ​ജു​വി​ന് എ​ൽ​ഡി​എ​ഫ് സീ​റ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് സീ​റ്റ് ഏ​റ്റെ​ടു​ത്ത​തോ​ടെ എ​ൻ​സി​പി​ക്ക് സീ​റ്റ് ന​ഷ്ട​പ്പെ​ട്ടു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി സ്ഥാ​നാ​ർ​ഥി ജോ​ളി പോ​ളി​നെ 9438 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബി​നു ഐ​സ​ക് രാ​ജു ച​ന്പ​ക്കു​ളം ഡി​വി​ഷ​ൻ പി​ടി​ച്ചെ​ടു​ത്ത​ത്. ത​ല​വ​ടി ടി​എം​ടി ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യും എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും മു​ൻ​വി​ക​സ​ന സ്റ്റാ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർപേ​ഴ്സ​ണു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നൂ​റ് ശ​ത​മാ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ചെല​വ​ഴി​ച്ചെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി.
യു​ഡി​എ​ഫ് ഇ​ക്കു​റി യു​വ​സ്ഥാ​നാ​ർ​ഥി​ക്ക് സീ​റ്റ് ന​ൽ​കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ജോ​സ​ഫ് ഗ്രൂ​പ്പ് അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യെ​ങ്കി​ലും അ​ന്ത്യ​നി​മി​ഷ​ത്തി​ൽ ജോ​സ​ഫ് ഗ്രൂ​പ്പ് വ​ഴ​ങ്ങി​ക്കൊ​ടു​ത്തു.
യു​വ​ത്വ​ത്തി​ന് ഒ​രു​വോ​ട്ട് എ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യാ​ണ് ടി​ജി​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. എ​ട​ത്വാ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽനി​ന്ന് രാ​ഷ്ട്രീ​യ ജി​വി​തം ആ​രം​ഭി​ച്ച ടി​ജി​ൻ ജോ​സ​ഫ് തു​ട​ർ​ച്ച​യാ​യി മൂ​ന്നു​വ​ർ​ഷം കെഎസ്‌യു ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ചു.
കെഎസ്‌യു ജി​ല്ല, സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യും പ്ര​വർത്തി​ച്ചി​ട്ടു​ണ്ട്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​ട​ത്വാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യാ​ണ് പൊ​തു​ജീ​വി​തം ആ​രം​ഭി​ച്ച​ത്. എ​ട​ത്വാ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് നോ​ണ്‍​ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​മൃ​ത കു​ര്യ​നാ​ണ് ഭാ​ര്യ.
പൊ​തു​രം​ഗ​ത്തും സി​നി​മ​സീ​രി​യ​ൽ രം​ഗ​ത്തും സ​ജ്ജീ​വ​മാ​യ മു​ൻ എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജെ​യ്സ​പ്പ​ൻ മ​ത്താ​യി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. കു​ട്ട​നാ​ടി​ന്‍റെ രാ​ഷ്ട്രീ​യ​ത്തി​ൽ ക​ഴി​ഞ്ഞ 42 വ​ർ​ഷ​മാ​യി സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. 1995ൽ ​എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​നാ​യി​രു​ന്നെ​ങ്കി​ലും സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ചി​രു​ന്നു.
അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യം ആ​വ​ർ​ത്തി​ച്ചു. റേ​ഡി​യോ നാ​ട​ക​ത്തി​ലൂ​ടെ ക​ലാ​ജി​വി​തം അ​ര​ങ്ങേ​റി​യ ജ​യ്സ​പ്പ​ൻ മ​ത്താ​യി ഇ​തി​നോ​ട​കം 25 സി​നി​മ​ക​ളി​ലും, നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. സീ​രി​യ​ലി​ൽ സ​ഹ​ന​ട​നു​ള്ള അ​വാ​ർ​ഡും ല​ഭി​ച്ചു. പതിനേഴു വ​ർ​ഷ​മാ​യി നെ ഹ്റുട്രോ​ഫി എ​ക്സി​ക്യൂട്ടി​വ് ക​മ്മി​റ്റി അം​ഗ​മാ​ണ്. ഉ​മ്മ​ൻ ചാ​ണ്ടി, പി​ണ​റാ​യി മ​ന്ത്രി​സ​ഭ​ക​ളി​ൽ അ​ഡീ​ഷ​ണ​ൽ പി.​എ​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
കൃ​ഷ്ണ​പു​ര​ത്ത് യു​വ
അ​ഭി​ഭാ​ഷ​ക​രു​ടെ പോ​രാ​ട്ടം
കാ​യം​കു​ളം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൃ​ഷ്ണ​പു​രം ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫും തി​രി​ച്ചു​പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫും മാ​റ്റ​ത്തി​നാ​യി എ​ൻ​ഡി​എ​യും പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ പോ​രാ​ട്ടം മു​റു​കി. എ​ൽ​ഡി​എ​ഫി​ന്‍റെ കു​ത്ത​ക​യാ​യി​രു​ന്ന കൃ​ഷ്ണ​പു​രം ഡി​വി​ഷ​ൻ 2010 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് യു​വ നേ​താ​വ് അ​ഡ്വ. കെ.​പി. ശ്രീ​കു​മാ​റി​ലൂ​ടെ പി​ടി​ച്ചു. ക​ഴി​ഞ്ഞ 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രി​ത​ബാ​ബു​വി​ലൂ​ടെ ഡി​വി​ഷ​ൻ യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി. ഇ​ത്ത​വ​ണ സീ​റ്റ് നി​ല​നി​ർ​ത്താ​ൻ അ​ഡ്വ. കെ.​പി. ശ്രീ​കു​മാ​റി​നെ ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഡി​വി​ഷ​ൻ തി​രി​ച്ചുപി​ടി​ക്കാ​ൻ മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും യു​വ സി​പി​എം നേ​താ​വു​മാ​യ അ​ഡ്വ. ബി​ബി​ൻ സി. ​ബാ​ബു​വി​നെ​യാ​ണ് എ​ൽ​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
ഡി​വി​ഷ​നു കീ​ഴി​ലെ പ​ഞ്ചാ​യ​ത്തു​ക​ൾ ഭൂ​രി​ഭാ​ഗ​വും ക​ഴി​ഞ്ഞത​വ​ണ ഇ​ട​തു​പ​ക്ഷ​മാ​ണ് ഭ​രി​ച്ച​ത്. വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു വാ​ർ​ഡു​ക​ളും കൃ​ഷ്ണ​പു​രം, ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും, ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ട്ട​താ​ണ് കൃ​ഷ്ണ​പു​രം ഡി​വി​ഷ​ൻ.
കെ.​പി. ശ്രീ​കു​മാ​ർ (44) കാ​യം​കു​ളം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നും കെ​പി​സി​സി സെ​ക്ര​ട്ട​റി​യു​മാ​ണ്. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ മെ​ന്പ​ർ, നാ​ഷ​ണ​ൽ ഫി​ലിം സെ​ൻ​സ​ർ ബോ​ർ​ഡ് മെ​ന്പ​ർ, കെഎസ്‌യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​ങ്ങ​നെ ശ്രീ​കു​മാ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
അ​ഡ്വ. ബി​ബി​ൻ സി. ​ബാ​ബു(37) ഡി​വൈ​എ​ഫ്ഐ, സി​പി​എം മു​ൻ നി​ര​യി​ലെ യു​വ നേ​താ​വാ​ണ്. പ​ത്തി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ​പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​രി​യു​ടെ മ​ക​നു​മാ​ണ്. മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​യം​കു​ളം​ ഏ​രി​യ പ്ര​സി​ഡ​ന്‍റ്, ഏ​രി​യ സെ​ക്ര​ട്ട​റി, ര​ണ്ടുത​വ​ണ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി, സെ​ന​റ്റ് അം​ഗം, ഡി​വൈ​എ​ഫ്ഐ കാ​യം​കു​ളം ഏ​രി​യ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​ണ്. കാ​യം​കു​ളം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നു​മാ​ണ്. ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ എ​സ്. ഹ​രി​ഗോ​വി​ന്ദി(24) നെ​യാ​ണ് ഇ​വി​ടെ എ​ൻ​ഡി​എ രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ലെ അ​വ​സാ​ന​വ​ർ​ഷ നി​യ​മ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. യു​വ​മോ​ർ​ച്ച ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ണ്.
മു​ള​ക്കു​ഴ​യി​ൽ വീ​റും
വാ​ശി​യു​മാ​യി മു​ന്ന​ണി​ക​ൾ
ചെ​ങ്ങ​ന്നൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ മു​ള​ക്കു​ഴ ഡി​വി​ഷ​നി​ൽ മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വീ​റും വാ​ശി​യു​മാ​ണ് ഇ​ക്കു​റി. മു​ന്ന​ണി​ക​ൾ​ക്ക് വി​ജ​യം അ​ഭി​മാ​ന പ്ര​ശ്ന​മാ​ണ്. കു​റ​ച്ചുകാ​ല​മാ​യി ഇ​ട​തു​പ​ക്ഷം കു​ത്ത​ക​യാ​ക്കിവ​ച്ചി​രി​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നാ​ണ് മു​ള​ക്കു​ഴ. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​ആ​ർ. രാ​ജ​പ്പ​ൻ ഒ​രു ത​വ​ണ ഇ​വി​ടെ വി​ജ​യ​ക്കൊ​ടി നാ​ട്ടി​യി​ട്ടു​ണ്ട്. പ​ക്ഷെ, അ​ത് ഡി​വി​ഷ​ൻ വി​ഭ​ജ​ന​ത്തി​നു മു​ന്പാ​ണ്. പി​ന്നീ​ട്, യു​ഡി​എ​ഫി​ന് മു​ള​ക്കു​ഴ കി​ട്ടാ​ക്ക​നി.
അ​ധ്യാ​പി​ക​യും മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ സി.​കെ. ഹേ​മ​ല​ത (ഹേ​മ​ല​ത ടീ​ച്ച​ർ)​യാ​ണ് ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്. യു​ഡി​എ​ഫി​ന്‍റെ പോ​രാ​ളി മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന മ​ഹി​ളാ​ കോ​ണ്‍​ഗ്ര​സ് ട്ര​ഷ​റ​ർ കോ​ണ്‍​ഗ്ര​സി​ലെ ഉ​ഷാ ഭാ​സി​യാ​ണ്. യു​വ​മോ​ർ​ച്ച​യു​ടെ ജി​ല്ല ക​മ്മി​റ്റി​യം​ഗം എ​സ്. സൗ​മ്യ​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. മു​ള​ക്കു​ഴ ഡി​വി​ഷ​നു കീ​ഴി​ൽ മു​ള​ക്കു​ഴ, ചെ​റി​യ​നാ​ട്, പ​ഞ്ചാ​യ​ത്തു​ക​ളും ആ​ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 10 വാ​ർ​ഡു​ക​ളും പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ മൂ​ന്നു വാ​ർ​ഡും ബു​ധ​നൂ​രി​ന്‍റെ അ​ഞ്ചു വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഇ​തി​ൽ ആ​ലാ ഒ​ഴി​ച്ചു​ള്ള​വ ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളാ​ണ്.
18 വാ​ർ​ഡു​ക​ളു​ള്ള മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം മാ​ത്ര​മാ​ണ് പ​ഞ്ചാ​യ​ത്തു ഭ​ര​ണം കൈ​യാ​ളി​യി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​നോ എ​ൻ​ഡി​എ​യ്ക്കോ ഇ​വി​ടെ ഭ​ര​ണം പി​ടി​ക്കാ​നാ​യി​ട്ടി​ല്ല. ആ​ല​യി​ൽ യു​ഡി​എ​ഫ് ആ​ണ് നി​ല​വി​ലെ ഭ​ര​ണ​ക​ക്ഷി. പ്ര​തി​പ​ക്ഷ​ത്ത്് ബി​ജെ​പി​യും. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ വോ​ട്ടു നി​ല: ഭൂ​രി​പ​ക്ഷം 3,333. അ​ഡ്വ. വി. ​വേ​ണു (സി​പി​എം)-18,822, അ​ഡ്വ. ഡി. ​നി​ഗേ​ഷ് കു​മാ​ർ (കോ​ണ്‍​ഗ്ര​സ്) -15,489, ബി. ​കൃ​ഷ്ണ​കു​മാ​ർ (ബി​ജെ​പി)-9,602, സി​ബി​ഷ് ചെ​റു​വ​ല്ലൂ​ർ (സ്വ​ത​ന്ത്ര​ൻ)-1,035, അ​സാ​ധു-52.