ക​ള​ക്‌ടറേ​റ്റി​നു മു​ന്നി​ൽ സ​ത്യഗ്ര​ഹം ഇ​ന്ന്
Thursday, November 26, 2020 10:40 PM IST
ചേ​ർ​ത്ത​ല: അ​ന്ധ​കാ​ര​ന​ഴി ഷ​ട്ട​ർ അ​ട​ച്ച് വെ​ള്ള​ക്ക​യ​റ്റം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യപ്പെട്ട് അ​ന്ധ​കാ​ര​ന​ഴി വെ​ട്ട​ക്ക​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്ന് ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ രാ​വി​ലെ 11 മു​ത​ൽ അ​ഞ്ചു വ​രെ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ വി.​എ​സ്. ഷാ​ജി, പി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, എ​ൻ.​വി. ക​വി​രാ​ജ്, പി. ​സ​ജീ​വ്, എ​സ്. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തു​ന്ന സ​മ​രം കൂ​ട്ടാ​യ്മ ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ പി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ട്ട​ണ​ക്കാ​ട്, തു​റ​വൂ​ർ, ക​ട​ക്ക​ര​പ്പ​ള്ളി, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നും ജ​ല​സേ​ച​ന​വ​കു​പ്പി​നും നി​ര​ന്ത​രം പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും പ​രി​ഹ​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം. പ​തി​നാ​റാം മൈ​ൽ, 19-ാം മൈ​ൽ തോ​ടു​ക​ൾ വ​ഴി ക​ട​ന്നു​വ​രു​ന്ന മ​ലവെ​ള്ള​വും വേ​ലി​യേ​റ്റ​ത്തി​ൽ അ​ഴി​മു​ഖ​ത്തു കൂ​ടി ത​ള്ളി​ക്ക​യ​റു​ന്ന ഓ​രു​ജ​ല​വു​മാ​ണ് വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​ക്കു​ന്ന​ത്. മു​ന്പ് തോ​ടു​ക​ളി​ലും ഉ​പ​തോ​ടു​ക​ളി​ലും നീ​രൊ​ഴു​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സ്‌‌ലൂ​യി​ഡു​ക​ൾ നി​ർ​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ ഇ​ല്ലാ​താ​കു​ക​യും ഷ​ട്ട​ർ നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​ർ​ക്കു വേ​ണ്ടി​യാ​ണ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തെ​ന്നും കൂ​ട്ടാ​യ്മ ആ​രോ​പി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​ക‌്ഷ​നി​ൽ ത​റ​മൂ​ട്, പ​ദ്മ, മു​ട്ടു​ങ്ക​ൽ, മി​ൽ​മ, മേ​നാശേരി മ​ണ്ഡ​പം, ക​ഴു​ന്നാ​രം, കാ​വി​ൽ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒന്പതു മുതൽ അഞ്ചു വ​രെ ഭാ​ഗിക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
മ​ണ്ണ​ഞ്ചേ​രി: മു​ഹ​മ്മ വൈ​ദ്യു​തി സെ​‌ക‌്ഷ​നി​ലെ സ്കൂ​ൾ ക​വ​ല, ക​ണ്ണാ​ട്ട് ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.