പു​ന്ന​പ്ര​യി​ൽ സി​പി​എ​മ്മി​ൽ ഉ​ൾ​പ്പോ​ര്
Thursday, November 26, 2020 10:40 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ൽ സി​പി​എ​മ്മി​ലെ പാ​ർ​ട്ടി​പ്പോ​ര് രൂ​ക്ഷം. ബ്രാ​ഞ്ച് ത​ല​ത്തി​ൽ തീ​രു​മാ​നി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ മേ​ൽ​ക്ക​മ്മ​ിറ്റി ഒ​ഴി​വാ​ക്കി​യ​താ​ണ് ഉ​ൾ​പ്പോ​രി​ന് ക​ള​മൊ​രുക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ റി​ബ​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ ക​ളി​ക്ക​ള​ത്തി​ൽ തു​റ​ന്ന പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​തോ​ടൊ​പ്പം ബ്രാ​ഞ്ച് ക​മ്മ​ിറ്റി​ക​ൾ​ക്ക് അ​ഭി​മ​ത​രാ​യ​വ​രെ തോ​ല്പി​ക്കാ​നു​ള്ള അ​ണി​യ​റ നീ​ക്ക​വും സ​ജീ​വ​മാ​യി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഒ​ളി​ഞ്ഞു​ള്ള പോ​രാ​ട്ടം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ഞ്ചാം വാ​ർ​ഡി​ൽ തു​റ​ന്ന യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ക​രി​ന്പാ​വ​ള​വ് സി​പി​എം ബ്രാ​ഞ്ച് നേ​താ​ക്ക​ൾ.
മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ വി.​ഡി. സ​ന്തോ​ഷാ​ണ് ക​രി​ന്പാ​വ​ള​വ് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി. ബ്രാ​ഞ്ച് ക​മ്മി​റ്റി എ​തി​ർ​പ്പി​ല്ലാ​തെ തീ​രു​മാ​നി​ച്ച​ത് എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജെ. ​സി​ന്ധു​വി​നെ​യാ​ണ്. എ​ന്നാ​ൽ മ​റ്റൊ​രാ​ളെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യാ​യി ലോ​ക്ക​ൽ​ക്ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്രാ​ഞ്ച് ക​മ്മി​റ്റി തീ​രുമാ​നി​ച്ചി​രു​ന്ന സ്ഥാ​നാ​ർ​ഥി​യെ റി​ബ​ലാ​യി മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബ്രാ​ഞ്ച് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച സ്ഥാ​നാ​ർ​ഥി​യെ ഉ​പ​രി​ക്ക​മ്മി​റ്റി ഒ​ഴി​വാ​ക്കി മ​റ്റൊ​രാ​ളെ​യാ​ണ് നി​ർ​ത്തി​യ​ത്. ഇ​ത് എ​ൽ​ഡി​എ​ഫി​ന് ഒ​രു സീ​റ്റ് ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യി. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ പു​റ​ത്താ​ക്കി​യ​തോ​ടെ റി​ബ​ലി​ന് ക​രു​ത്തേ​കാ​ൻ മ​റ്റ് അം​ഗ​ങ്ങ​ളും കൈ​കോ​ർ​ത്തി​രി​ക്കു​ക​യാ​ണ്.