മോ​ഷ​ണം പോ​യ സ്കൂ​ട്ട​ർ കു​ള​ത്തി​ൽനി​ന്നു ക​ണ്ടെ​ടു​ത്തു
Thursday, November 26, 2020 10:39 PM IST
ചേ​ർ​ത്ത​ല: മോ​ഷ​ണം പോ​യ സ്കൂ​ട്ട​ർ വീ​ടി​നു സ​മീ​പ​മു​ള്ള കു​ള​ത്തി​ൽനി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് ക​ങ്ക​നു​ള്ളി ത്ത​റ​യി​ൽ​വീ​ട്ടി​ൽ ശി​വ​ന്‍റെ ഭാ​ര്യ ധ​ന്യ​യു​ടെ സ്കൂ​ട്ട​റാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മോ​ഷ​ണം പോ​യ​ത്. വീ​ടി​ന്‍റെ കാർപോർച്ചിൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ക്ടീവ സ്കൂ​ട്ട​ർ രാ​വി​ലെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

സ്കൂ​ട്ട​ർ മോ​ഷ​ണം പോ​യ​വി​വ​രം കാ​ണി​ച്ച് വീ​ട്ടു​കാ​ർ ചേ​ർ​ത്ത​ല പോ​ലീ​സി​ൽ പ​രാ​തി​ ന​ല്കി​യി​രു​ന്നു. സ്കൂ​ട്ട​ർ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ടി​നു​ സ​മീ​പം പാ​യ​ൽ മൂ​ടിക്കി​ട​ന്ന കു​ള​ത്തി​ൽനി​ന്നും ക​ണ്ടെ​ത്തി​യ​ത്.

സ്കൂ​ട്ട​ർ കു​ള​ത്തി​ൽ എ​ത്തി​യ​തി​നെക്കുറി​ച്ചും ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച പ്ര​തി​ക​ളെക്കുറി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ചേ​ർ​ത്ത​ല പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദ്, പി.​എ​സ്. ത​ങ്ക​ച്ച​ൻ, സീ​നി​യ​ർ സി​പി​ഒ ശ്യാം​കു​മാ​ർ, സി​പി​ഒ ഡാ​രെ​ൽ നെ​ൽ​സ​ണ്‍ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.