മെ​ഡി. കോ​ള​ജി​ൽ പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്കു​ന്നു
Thursday, November 26, 2020 10:39 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗ​മു​ക്ത​മാ​യ​വ​രി​ൽ ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ൾ ചി​കി​ത്സി​ക്കാ​ൻ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക് തു​ട​ങ്ങി​യ​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ര​ണ്ടു​വ​രെ​യാ​ണ് ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ളി​ൽനി​ന്നും മ​റ്റ് ആ​രോ​ഗ്യസ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നും റ​ഫ​ർ ചെ​യ്യു​ന്ന​വ​രെ​യാ​ണ് ക്ലി​നി​ക്കി​ൽ പ​രി​ശോ​ധി​ക്കു​ക. ശ്വാ​സ​കോ​ശ വി​ഭാ​ഗം അ​ഡീ​ഷ​ണ​ൽ പ്ര​ഫ​സ​ർ ഡോ. ​പി.​എ​സ്. ഷാ​ജ​ഹാ​നാ​ണ് നോ​ഡ​ൽ ഓ​ഫീ​സ​ർ. ഡോ. ​ആ​ര​തി അ​ച്യു​ത​ൻ, ഡോ. ​അ​ഖി​ൽ സു​രേ​ഷ്, ഡോ. ​എ​സ്. ഷാ​ഹി​ത എ​ന്നി​വ​രാ​ണ് ടീ​മം​ഗ​ങ്ങ​ൾ. പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്കി​ൽ വ​രു​ന്ന​വ​ർ എ​ല്ലാ ചി​കി​ത്സാ രേ​ഖ​ക​ളും കൊ​ണ്ടു​വ​ര​ണ​മെ​ന്നും സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.