മൂ​ന്നു​വ​യ​സു​കാ​ര​ന്‍റെ മ​ര​ണം: ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കെ​തി​രെ പ​രാ​തി
Thursday, November 26, 2020 10:39 PM IST
മു​ഹ​മ്മ: മൂ​ന്നു​വ​യ​സു​കാ​ര​ന്‍റെ മ​ര​ണം ചി​കി​ത്സാ പി​ഴ​വ് മൂ​ല​മാ​ണെ​ന്ന പ​രാ​തി​യു​മാ​യി ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ രം​ഗ​ത്ത്. മാ​രാ​രി​ക്കു​ളം പ​ട്ട​കു​ള​ങ്ങ​ര​വെ​ളി സു​രേ​ഷി​ന്‍റെ​യും സു​ജ​മോ​ളു​ടെ​യും മ​ക​ൻ ആ​ർ​ണ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രാ​തി.
ക​ഴി​ഞ്ഞ 19ന് ​കോ​ട്ട​യ​ത്തെ സ​ർ​ക്കാ​ർ ശി​ശു ആ​ശു​പ​ത്രി​യാ​യ ഐ​സി​എ​ച്ചി​ൽ ചി​കി​ത്സ​യി​ലി​രി​ക്ക​വേ​യാ​ണ് മ​രി​ച്ച​ത്. 17ന് ​കു​ട്ടി​ക്ക് പ​നി വ​ന്ന​പ്പോ​ൾ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ചൂ​ട് കു​റ​യാ​ത്ത​തി​നാ​ൽ അ​ടു​ത്ത ദി​വ​സ​വും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.​
അ​ന്നേ​ദി​വ​സം അ​വി​ടെ കോ​വി​ഡ് രോ​ഗി മ​രി​ച്ച​തി​നാ​ൽ കോ​ട്ട​യ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടുപോ​യി. അ​വി​ടെ കു​ട്ടി​ക്ക് കു​ത്തി​വ​യ്പ് ന​ൽ​കാ​ൻ തു​നി​ഞ്ഞ​പ്പോ​ൾ ര​ണ്ടു ദി​വ​സ​മാ​യി കു​ട്ടി ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തി​നാ​ൽ കു​ത്തി​വ​യ്പ് വേ​ണ്ടെ​ന്ന് ഫാ​ർ​മ​സി​സ്റ്റ് കൂ​ടി​യാ​യ അ​മ്മ സു​ജ​മോ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. എ​ന്നാ​ൽ കു​ത്തി​വ​യ്പി​നെത്തുട​ർ​ന്ന് കു​ട്ടി​യു​ടെ ക​ണ്ണ് മ​റി​ഞ്ഞ് ചു​ണ്ട് നീല​നി​റ​മാ​യി. ശ​രീ​രം ത​ണു​ത്ത് മ​ര​വി​ച്ചു. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. പ​രി​ശീ​ല​ന​ത്തി​നു വ​ന്ന ഒ​രു ന​ഴ്സാ​ണ് കു​ത്തി​വ​യ്പ് ന​ൽ​കി​യ​തെ​ന്ന് സു​ജ​മോ​ൾ പ​രാ​തി​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​ക്കും കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ​ക്കും കോ​ട്ട​യം പോ​ലീ​സ് ചീ​ഫി​നും കു​ട്ടി​യു​ടെ ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.