പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ പൂ​ർ​ണം
Thursday, November 26, 2020 10:39 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രേ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ പൂ​ർ​ണം. ട്രാ​ൻ​സ്പോ​ർ​ട്ട്-​പ്രൈ​വ​റ്റ് ബ​സു​ക​ൾ, ഓ​ട്ടോ​ക​ൾ, ടാ​ക്സി​ക​ൾ എ​ന്നി​വ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. ട്രെ​യി​ൻ സ​ർ​വീ​സു​ക​ളു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ പ​തി​വി​ൽ കൂ​ടു​ത​ലാ​യും റോ​ഡി​ലി​റ​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​മാ​യ​തി​നാ​ൽ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ത​ട​സ​മു​ണ്ടാ​യി​ല്ല. ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. ബാ​ങ്കു​ക​ളി​ൽ പ​ല​തി​ലും ഉ​പ​ഭോ​ക്തൃ​സേ​വ​ന​മി​ല്ലാ​യി​രു​ന്നു. അ​തേ​സ​മ​യം ജോ​ലി​ക​ൾ ചെ​യ്തു​തീ​ർ​ക്കാ​ൻ ഷ​ട്ട​റു​ക​ൾ പ​കു​തി​യി​ല​ധി​കം താ​ഴ്ത്തി​യി​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ചി​ല​രെ​ത്തി​യി​രു​ന്നു. സ​ഞ്ചാ​രി​ക​ൾ എ​ത്തി​യ​തി​നാ​ൽ ഹൗ​സ്ബോ​ട്ടു​ക​ളും ശി​ക്കാ​ര​ക​ളും പ​ല​തും സ​ർ​വീ​സും ന​ട​ത്തി.

പ​ണി​മു​ട​ക്കി​യ തൊ​ഴി​ലാ​ളി​ക​ൾ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​ന​വും ന​ട​ത്തി. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ണി​മു​ട​ക്ക് കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു​മി​ല്ല. ക​ട​ക​ൾ തു​റ​ന്നി​ട്ടി​ല്ലെ​ങ്കി​ലും വ​ഹ​ന​ങ്ങ​ൾ ഏ​റെ നി​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ലും പ​ല​യി​ട​ത്തും പ​ണി​മു​ട​ക്കെ​ന്ന പ്ര​തീ​തി ജ​നി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ പ്ര​ക​ട​ന​വും സ​മ്മേ​ള​ന​വും ന​ട​ത്തി. ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ൻ​വ​ശ​ത്തു നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി അ​വി​ടെ​ത​ന്നെ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം ഐ​എ​ൻ​ടി​യു​സി ജില്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ബൈ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി. ചി​ത്ത​ര​ഞ്ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. സ​ത്യ​നേ​ശ​ൻ, വി. ​മോ​ഹ​ൻ​ദാ​സ്, ആ​ർ. അ​നി​ൽ​കു​മാ​ർ, വി.​എ​സ്. മ​ണി, ഗാ​ന​കു​മാ​ർ, ആ​ർ. ര​മേ​ശ​ൻ, ബി​ന്ദു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചേ​ർ​ത്ത​ല: ദേ​ശീ​യ പ​ണി​മു​ട​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ചേ​ർ​ത്ത​ല മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽനി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നും മു​ന്നി​ൽ സ​മാ​പി​ച്ചു. സ​മ്മേ​ള​നം സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​വി. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ ബി. ​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി എ​സ്‌യു​സി​ഐ ക​മ്യൂ​ണി​സ്റ്റ് ചേ​ർ​ത്ത​ല ലോ​ക്ക​ൽ​ ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​ക​ട​നം ക​ണി​ച്ചു​കു​ള​ങ്ങ​ര, ക​ള​ത്തി​വീ​ട് , എ​സ്എ​ൻ കോ​ള​ജ് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ക​ഞ്ഞി​ക്കു​ഴി​യി​ൽ സ​മാ​പി​ച്ചു.