ച​ക്കു​ള​ത്തു​കാ​വി​ൽ കാ​ർ​ത്തി​ക സ്തം​ഭം ഉ​യ​ർ​ന്നു
Wednesday, November 25, 2020 10:01 PM IST
എ​ട​ത്വ: പൊ​ങ്കാ​ല​യു​ടെ വ​ര​വ​റി​യി​ച്ച് ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തിക്ഷേ​ത്ര​മൈ​താ​ന​ത്ത് കാ​ർ​ത്തി​ക സ്തം​ഭം ഉ​യ​ർ​ന്നു. നെ​ടു​ന്പ്രം പു​ല്ലം​ചെ​പ്പി​ൽ പെ​ണ്ണ​മ്മ​യു​ടെ ഭ​വ​ന​ത്തി​ൽനി​ന്നാ​ണ് കാ​ർ​ത്തി​ക സ്തം​ഭ​ത്തി​നു​ള്ള ക​വു​ങ്ങ് വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ച്ച​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് നി​ലം തൊ​ടാ​തെ​യാ​ണ് ക​വു​ങ്ങ് ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ച​ത്. പ​ഴ​യോ​ല, ക​വു​ങ്ങോ​ല, വാ​ഴ​ക്ക​ച്ചി, ദേ​വി​ക്ക് ഒ​രു​വ​ർ​ഷം കി​ട്ടി​യ ഉ​ട​യാ​ട​ക​ൾ എ​ന്നി​വ ക​വു​ങ്ങി​ൽ ചു​റ്റി​യാ​ണ് സ്തം​ഭം ഉ​യ​ർ​ത്തി​യ​ത്. ക്ഷേ​ത്ര മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി എ​ന്നി​വ​രു​ടെ മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ൽ സ്തം​ഭം ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങ് ന​ട​ന്നു.

പൊ​ങ്കാ​ല ദി​വ​സം വൈ​കി​ട്ട് ദീ​പാ​രാ​ധ​ന​യ്ക്കു മു​ന്നോ​ടി​യാ​യി കാ​ർ​ത്തി​ക സ്തം​ഭം ക​ത്തി​ക്ക​ൽ ച​ട​ങ്ങ് ന​ട​ക്കും. ദേ​വ​യെ എ​ഴു​ന്ന​ള്ളി​ച്ച് ന​ട​പ്പ​ന്ത​ലി​ൽ സ്തം​ഭ​ത്തി​ന് അ​ഭി​മു​ഖ​മാ​യി ഇ​രു​ത്തി​യാ​ണ് ച​ട​ങ്ങ് ന​ട​ത്തു​ന്ന​ത്. തിന്മയു​ടെ മേ​ൽ നന്മ​യു​ടെ പ്ര​കാ​ശം പ​ര​ത്തു​ന്ന മു​ഹൂ​ർ​ത്ത​മാ​യി ച​ട​ങ്ങി​നെ വി​ശേ​ഷി​പ്പി​ക്കു​ന്നു. തു​ട​ർ​ന്ന് ചു​റ്റു​വി​ള​ക്കും ല​ക്ഷ​ദീ​പ​വും തെ​ളി​ക്കും. കാ​ർ​ത്തി​ക സ്തം​ഭം ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ന് ര​ഞ്ജി​ത്ത് ബി. ​ന​ന്പൂ​തി​രി, ഹ​രി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി, പി​ആ​ർ​ഒ സു​രേ​ഷ് കാ​വും​ഭാ​ഗം, അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, ഉ​ത്സ​വ​ക്ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഗോ​കു​ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.