ആ​ല​പ്പു​ഴ ബൈ​പാ​സ് നി​ർ​ണാ​യ​ക പ​രി​ശോ​ധ​ന​യും വി​ജ​യ​ക​ര​മെ​ന്ന് മ​ന്ത്രി ജി.​ സു​ധാ​ക​ര​ൻ
Tuesday, November 24, 2020 10:01 PM IST
ആ​ല​പ്പു​ഴ: ബൈ​പാ​സി​ൽ ക​ഴി​ഞ്ഞദി​വ​സം ന​ട​ന്ന ഭാ​ര​പ​രി​ശോ​ധ​ന വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത്-​ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. നാ​ലു​മ​ണി​ക്കൂ​ർ കൊ​ണ്ട് ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് ഫ്ളൈ ​ഓ​വ​റി​ൽ ഫു​ൾ ലോ​ഡ് ക​യ​റ്റി​യ​ത്. 24 മ​ണി​ക്കൂ​ർ ഭാ​രം നി​ല​നി​ർ​ത്തു​ക​യും അ​ടു​ത്ത നാ​ലു​മ​ണി​ക്കൂ​ർ കൊ​ണ്ട് ഭാ​രം ഇ​റ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഭാ​ര​പ​രി​ശോ​ധ​നാ ന​ട​പ​ടി. ഗ​ർ​ഡ​റു​ക​ൾ​ക്ക് 12 മി​ല്ലി​മീ​റ്റ​ർ വ​രെ സെ​റ്റി​ൽ​മെ​ന്‍റ് (താ​ഴ്ച) അ​നു​വ​ദ​നീ​യ​മാ​ണെ​ങ്കി​ലും ഇ​വി​ടെ സെ​റ്റി ൽ​മെ​ന്‍റ് ഏ​ഴ്-​എ​ട്ട് മി​ല്ലി മീ​റ്റ​റി​ൽ നി​ലനി​ർ​ത്താ​ൻ ക​ഴി​ഞ്ഞു എ​ന്ന​ത് നി​ർ​മാ​ണ​ത്തി​ന്‍റെ വി​ജ​യ​വും ക​രു​ത്തു​മാ​ണ് കാ​ണി​ക്കു​ന്ന​ത്.
നെ​റ്റ് സെ​റ്റി​ൽ​മെ​ന്‍റ് ഒ​ന്ന്-​ര​ണ്ട് മി​ല്ലി​മീ​റ്റ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തും അ​നു​വ​ദ​നീ​യ​പ​രി​ധി​യി​ലും വ​ള​രെ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​താ​ണ്.
ഭാ​രം ഇ​റ​ക്കി​യ​പ്പോ​ൾ 90 ശ​ത​മാ​നം റീ​ബൗ​ണ്ടു​മു​ണ്ടാ​യി​ട്ടു​ള്ള​താ​യി എ​ൻ​ജി​നിയ​ർ​മാ​ർ അ​റി​യി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. സ്പാ​ൻ ന​ന്പ​ർ 30-31, 70-71 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ആ​ധു​നി​ക എ​ൻ​ജി​നിയ​റിം​ഗ് സ​ങ്കേ​ത​ങ്ങ​ളാ​ണ് പ്ര​സ്തു​ത​പ​രി​ശോ​ധ​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.