ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ൽ ഇ​റ​ക്കി​യ ഗ്രാ​വ​ൽ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു
Tuesday, November 24, 2020 10:01 PM IST
അ​ന്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ൽ ഇ​റ​ക്കി​യ ഗ്രാ​വ​ൽ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു. തി​രി​ഞ്ഞുനോ​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ.​ നീ​ർ​ക്കു​ന്നം ഇ​ജാ​ബ മ​സ്ജി​ദി​നു കി​ഴ​ക്ക് ഭാ​ഗ​ത്താ​യാ​ണ് അ​പ​ക​ടഭീ​ഷ​ണി​യു​യ​ർ​ത്തി ഗ്രാ​വ​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്.​ ഈ ഭാ​ഗ​ത്ത് റോ​ഡും ന​ട​പ്പാ​ത​യും ത​മ്മി​ലു​ള്ള ഉ​യ​ര​വ്യ​ത്യാ​സം പ​രി​ഹ​രി​ക്കാ​നാ​ണ് ഇ​വി​ടെ ഗ്രാ​വ​ലി​റ​ക്കി​യ​ത്. എ​ന്നാ​ൽ ര​ണ്ടുമാ​സം പി​ന്നി​ട്ടി​ട്ടും ഗ്രാ​വ​ൽ നി​ര​ത്താ​ത്ത​തു​മൂ​ലം ഇ​വി​ടെ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഗ്രാ​വ​ലി​നു മു​ക​ളി​ൽ കാ​ടു​പി​ടി​ച്ചു തു​ട​ങ്ങി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രോ ക​രാ​റു​കാ​ര​നോ ഇ​ങ്ങോ​ട്ടേ​ക്ക് തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല. പൊ​തുമ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​ര​നും കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.