പ്ര​വാ​സി അപ്പൊ​സ്ത​ലേ​റ്റ് ബി​സി​ന​സ് നെ​റ്റ്‌വ​ർ​ക്ക് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു ­
Tuesday, November 24, 2020 10:01 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പ്ര​​വാ​​സി അ​​പ്പൊ​​സ്ത​​ലേ​​റ്റി​​ന്‍റെ ന​​വീ​​ന​സം​​രം​​ഭ​​മാ​​യ ബി​​സി​​ന​​സ് ടു ​​ബി​​സി​​ന​​സ് നെ​​റ്റ്‌​വ​​ർ​​ക്ക് (ബി 2 ​​ബി) ദു​​ബാ​​യി​​ലെ ബി​​സി​​ന​​സ് കൂ​​ട്ടാ​​യ്മ​​യി​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ബി 2 ​​ബി വ​ഴി ധാ​​രാ​​ളം വ്യാ​​പാ​​ര -വ്യ​​വ​​സാ​​യ സാ​​ധ്യ​​ത​​ക​​ൾ തു​​റ​​ന്നു​കി​​ട്ടു​​ക​​യും സാ​​ന്പ​​ത്തി​​ക മേ​​ഖ​​ല അ​​ഭി​​വൃ​​ദ്ധി​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. വ്യാ​​പാ​​ര​രം​​ഗ​​ത്ത് സ​​ത്യ​​സ​​ന്ധ​​ത​​യും നീ​​തി​​ബോ​​ധ​​വും പു​​ല​​ർ​​ത്തി​​ക്കൊ​​ണ്ടു സു​​വി​​ശേ​​ഷ​​വ​​ത്ക്ക​​ര​​ണ​​ത്തി​​നു ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം അം​​ഗ​​ങ്ങ​​ളെ ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു. ഓ​​ണ്‍​ലൈ​​നി​​ലൂ​​ടെ ന​​ട​​ത്തി​​യ സ​​മ്മേ​​ള​​ന​​ത്തി​​ൽ യു​​എ​​ഇ​​യി​​ലെ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​ക്കാ​​രാ​​യ സം​​രം​​ഭ​​ക​​രും പ്ര​​വാ​​സി അ​​പ്പൊ​സ്ത​​ലേ​​റ്റ് ഗ​​ൾ​​ഫ് പ്ര​​തി​​നി​​ധി​​ക​​ളും പ​​ങ്കെ​​ടു​​ത്തു.
പ്ര​​വാ​സി ​അ​​പ്പൊ​സ്ത​​ലേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​റ്റെ​​ജി പു​​തു​​വീ​​ട്ടി​​ൽ​​ക്ക​​ളം ആ​​മു​​ഖ​പ്ര​​സം​​ഗം ന​​ട​​ത്തി. പ്ര​​വാ​​സി അ​​പ്പൊ​സ്ത​​ലേ​​റ്റ് ഗ​​ൾ​​ഫ് കോ​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ജോ ​​കാ​​വാ​​ലം, സി​​ബി വാ​​ണി​​യ​​പു​​ര​​യ്ക്ക​​ൽ, ത​​ങ്ക​​ച്ച​​ൻ പൊ​​ൻ​​മാ​​ങ്ക​​ൽ, ജോ​​സ​​ഫ് ഏ​​ബ്ര​​ഹാം, ബി​​ജു ഡൊ​​മി​​നി​​ക്, ജേ​​ക്ക​​ബ് ജോ​​സ​​ഫ് കു​​ഞ്ഞ് എ​​ന്നി​​വ​​ർ ്ര​​പ്രസം​​ഗി​​ച്ചു.