അം​ഗീ​കൃ​ത രാ​ഷ്‌ട്രീയപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു
Monday, November 23, 2020 10:16 PM IST
ആ​ല​പ്പു​ഴ: സ്പെ​ഷൽ സ​മ്മ​റി റി​വി​ഷ​ൻ (എ​സ്എ​സ്ആ​ർ-2021)​ന്‍റെ ഭാ​ഗ​മാ​യി ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ​ക​ർ​പ്പ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ലൂ​ക്ക് ത​ല​ത്തി​ൽ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ത​ഹ​സി​ൽ​ദാ​രു​ടെ ചേ​ന്പ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ത​ഹ​സീ​ൽ​ദാ​ർ കെ.​ആ​ർ. മ​നോ​ജ് വി​വി​ധ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ​ക​ർ​പ്പ് വി​ത​ര​ണം ചെ​യ്തു. 2021 നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ര​ട് പ​ത്രി​ക ജ​നു​വ​രി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള തി​രു​ത്ത​ലു​ക​ൾ/കു​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വോ​ട്ട​ർ​പട്ടി​ക​യു​ടെ പ​ക​ർ​പ്പ് വി​ത​ര​ണം ചെ​യ്ത​ത്. യോ​ഗ​ത്തി​ൽ തെര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ ജ​യ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.