മു​ന്ന​ണി​ക​ൾ​ക്കു ത​ല​വേ​ദ​ന​യാ​യി റി​ബ​ൽ സ്ഥാ​നാ​ർ​ഥിക​ൾ
Monday, November 23, 2020 10:16 PM IST
തു​റ​വൂ​ർ: എ​ല്ലാ മു​ന്ന​ണി​ക​ൾ​ക്കും ത​ല​വേ​ദ​ന​യാ​യി റി​ബ​ൽ സ്ഥാ​നാ​ർ​ഥിക​ൾ. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ല വാ​ർ​ഡി​ലും ഒ​ന്നി​ല​ധി​കം റി​ബ​ൽ സ്ഥാ​നാ​ർ​ഥിക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും എ​ൻ​ഡി​എ​യ്ക്കും ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​ണ്ടാ​ക്കി​യാ​ണ് റി​ബ​ൽ സ്ഥാ​നാ​ർ​ഥിക​ൾ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടി​ട്ടു പോ​ലും റി​ബ​ൽ സ്ഥാ​നാ​ർ​ഥിക​ൾ​ പിന്മാ​റാ​തെ മ​ത്സ​ര​രം​ഗ​ത്ത് ശ​ക്ത​മാ​യി നി​ൽ​ക്കു​ക​യാ​ണ്. റി​ബ​ൽ സ്ഥാ​നാ​ർ​ഥിക​ൾ മ​ത്സ​രരം​ഗ​ത്ത് നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥിക​ൾ പ​രു​ങ്ങ​ലി​ൽ ആ​യി​രി​ക്കു​ക​യാ​ണ്.
ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും വി​ജ​യം ത​ന്നെ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ് പ​ല റി​ബ​ൽ സ്ഥാ​നാ​ർ​ഥിക​ളും മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ഏ​തു​വി​ധേ​ന​യും റി​ബ​ൽ സ്ഥാ​നാ​ർ​ഥിക​ളെ പി​ൻ​തി​രി​പ്പി​ക്കു​വാ​ൻ ഇ​ന്ന​ലെ മൂ​ന്നു​മ​ണി​വ​രെ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ​ല​രും പിന്മാ​റാ​ൻ ത​യാറാ​യി​ല്ല.
പ​ല ഓ​ഫ​റു​ക​ളും പ​ല​വി​ധ ഭീ​ഷ​ണി​ക​ളും മു​ഴ​ക്കി​യെ​ങ്കി​ലും മ​ത്സ​രരം​ഗ​ത്തുനി​ന്ന് റി​ബ​ൽ സ്ഥാ​നാ​ർ​ഥിക​ൾ മാ​റാ​ത്ത​ത് പാ​ർ​ട്ടി​ക​ൾ​ക്ക് ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സി​ൽ റി​ബ​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ സ​ർ​വസാ​ധാ​ര​ണമാ​ണെ​ങ്കി​ലും ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫി​ന് റി​ബ​ൽ സ്ഥാ​നാ​ർ​ഥിക​ളു​ടെ ബാ​ഹു​ല്യം വ​ൻ​തോ​തി​ലു​ള്ള ഭീ​ഷ​ണി​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.
ഇ​തു​പോ​ലെ​ത​ന്നെ അ​രൂ​രി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബി​ജെ​പി​യി​ലും റി​ബ​ൽ സ്ഥാ​നാ​ർ​ഥിക​ൾ മ​ത്സ​രരം​ഗ​ത്ത് നി​ൽ​ക്കു​ന്ന​ത് ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്.
പാ​ർ​ട്ടി​യി​ൽനി​ന്ന് പു​റ​ത്താ​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ര​ട്ട​ലു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും പിന്മാ​റാ​തെ റി​ബ​ൽ സ്ഥാ​നാ​ർ​ഥിക​ൾ മ​ത്സ​ര​രം​ഗ​ത്ത് ശ​ക്ത​മാ​യി ഉ​റ​ച്ചുനി​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​റ്റൊ​രു മു​ഖം കൂ​ടി​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ല സം​ഘ​ട​ന​ക​ളു​ടെ പേ​രി​ലും സ്ഥാ​നാ​ർ​ഥിക​ൾ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് മു​ന്ന​ണി സ്ഥാ​നാ​ർഥി​ക​ൾ​ക്കു ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്.