കോ​ഴ​ഞ്ചേ​രി​യി​ലെ ഹാ​ന്‍റെ​ക്സ് ഷോ​റൂം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ ന​ട​പ​ടി​ക​ളാ​യി‌
Monday, November 23, 2020 10:16 PM IST
കോ​ഴ​ഞ്ചേ​രി: 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ കോ​ഴ​ഞ്ചേ​രി​യി​ലെ ഹാ​ന്‍റെ​ക്സ് ഷോ​റൂം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ ന​ട​പ​ടി​ക​ളാ​യി. ‌
അ​നി​ശ്ചി​ത​മാ​യി പൂ​ട്ടി​യി​ട്ടി​രു​ന്ന ഹാ​ന്‍റ​ക്സ് ഷോ​റൂം തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജെ​റി മാ​ത്യു സാം 2019 ​ല്‍ മ​ന്ത്രി ഇ. ​പി. ജ​യ​രാ​ജ​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്ന​തി​നേ തു​ട​ർ​ന്നാ​ണ് ഷോ​റൂം പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി തു​റ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.‌
ഡി​പ്പോ​യി​ല്‍ വെ​ള്ളം ക​യ​റി​ യ​തി​നെ തു​ട​ര്‍​ന്ന് തു​ണി​ത്ത​ര​ങ്ങ​ള്‍, കം​പ്യൂ​ട്ട​ര്‍, ഫ​ര്‍​ണീച്ച​റു​ക​ള്‍, അ​ല​മാ​ര​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ന​ശി​ച്ചു​പോ​യി​രു​ന്നു. കൂ​ടാ​തെ ഡി​പ്പോ മാ​നേ​ജ​ര്‍ പ​ദ​വി വ​ഹി​ച്ചി​രു​ന്ന വി.​ പി.അ​നി​ല​ കു​മാ​രി സ​ർ​വീ​സി​ല്‍ നി​ ന്നും വി​ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.