പ്ര​ചാ​ര​ണ ശ​ബ്ദം ബി​എ​സ്എ​ന്‍​എ​ല്‍ ന​ല്‍​കും
Monday, November 23, 2020 10:16 PM IST
തി​രു​വ​ല്ല: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​വേ​ശം ചോ​രാ​തെ ശ​ബ്ദം വോ​ട്ട​ര്‍​മാ​രി​ല്‍ എ​ത്തി​ക്കാ​ന്‍ സൗ​ക​ര്യം ചെ​യ്ത് ബി​എ​സ്എ​ന്‍​എ​ല്‍. സ്ഥാ​നാ​ര്‍​ഥി​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് വി​ളി​ച്ചാ​ല്‍ കോ​വി​ഡ് മു​ന്ന​റി​യി​പ്പി​നു പ​ക​രം ഇ​നി നേ​രി​ട്ട് വോ​ട്ട​ഭ്യ​ര്‍​ഥി​ക്കു​ന്ന​തോ വാ​ഗ്ദാ​ന പെ​രു​മ​ഴ​ക​ളോ കേ​ള്‍​ക്കാം. ഔ​ട്ട് ബൗ​ണ്ട് കോ​ളിം​ഗ് (ഒ​ബി​ഡി) സ​ര്‍​വീ​സ്, പ​ഴ്‌​സ​നൈ​സ്ഡ് റിം​ഗ് ബാ​ക്ക് ടോ​ണ്‍ (പി​ആ​ര്‍​ബി​ടി) സേ​വ​ന​ങ്ങ​ളാ​ണ് ബി​എ​സ്എ​ന്‍​എ​ല്‍ നൽകു​ന്ന​ത്. ഒ​ബി​ഡി​യി​ല്‍ ന​ല്‍​കു​ന്ന മൊ​ബൈ​ല്‍ ന​മ്പ​രു​ക​ളി​ലേ​ക്കോ നി​ര്‍​ദേ​ശി​ക്കു​ന്ന മൊ​ബൈ​ല്‍ ട​വ​റു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള ബി​എ​സ്എ​ന്‍​എ​ല്‍ ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്കോ റെ​ക്കോ​ര്‍​ഡ് ചെ​യ്തു ന​ല്‍​കു​ന്ന ശ​ബ്ദ സ​ന്ദേ​ശം എ​ത്തി​ക്കും.
പി​ആ​ര്‍​ബി​ടി പ്ര​കാ​രം സ്ഥാ​നാ​ര്‍​ഥി​യു​ടെ​യോ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യോ ന​മ്പ​രു​ക​ളി​ലേ​ക്ക് വി​ളി​ക്കു​ന്ന​വ​ര്‍​ക്കു റെ​ക്കോ​ര്‍​ഡു ചെ​യ്തു ന​ല്‍​കി​യ ശ​ബ്ദ​സ​ന്ദേ​ശം കേ​ള്‍​ക്കാം. വി​ളി​ക്കു​ന്ന​വ​ര്‍​ക്കും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​തേ ശ​ബ്ദ സ​ന്ദേ​ശം ത​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ ന​മ്പ​രി​ലേ​ക്കും പി​ആ​ര്‍​ബി​ടി സ​ര്‍​വീ​സാ​യി ഉ​പ​യോ​ഗി​ക്കാം.9446218943, 9446121 978 ന​മ്പ​രു​ക​ളി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാം.

അ​നു​സ്മ​ര​ണ
സ​മ്മേ​ള​നം ന​ട​ത്തി

മു​ഹ​മ്മ: പു​ന്ന​പ്ര -വ​യ​ലാ​ർ സ​മ​ര​സേ​നാ​നി​യും മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന സി.​കെ. ക​രു​ണാ​ക​ര​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.