ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പു​ന്ന​പ്ര ഡി​വി​ഷ​നി​ൽ അ​വ​സാ​നം സ്ഥാ​നാ​ർ​ഥികളായി
Monday, November 23, 2020 10:13 PM IST
അ​ന്പ​ലപ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പു​ന്ന​പ്ര ഡി​വി​ഷ​നി​ൽ അ​വ​സാ​നം സ്ഥാ​നാ​ർ​ഥികളായി. യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥിയാ​യി കു​ക്കു ഉന്മേഷ് മ​ത്സ​രി​ക്കും. വ​ലി​യ​ഴീ​ക്ക​ൽ ത​റ​യി​ൽ​ക്ക​ട​വ് കൊ​ച്ചു​പു​ര​യി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൾ കു​ക്കു ഉന്മേഷ് ആ​റാ​ട്ടു​പു​ഴ​യി​ൽനി​ന്നും ജ​ന​വി​ധി തേ​ടി​യി​ട്ടു​ണ്ട്. ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍, ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി കാ​ർ​ത്തി​ക​പ്പ​ള്ളി ബ്ലോ​ക്ക് ചെ​യ​ർ​പേ​ഴ്സ​ണ്‍, ഐഎ​ൻടിയുസി ​വ​നി​താ​ വി​ഭാ​ഗം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാ​ര​ല​ൽ കോള​ജ് അ​ധ്യാ​പി​ക​യാ​യി​രു​ന്നു. മാ​താ​വ് ച​ന്ദ്രി​ക. ഭ​ർ​ത്താ​വ് ഉന്മേഷ് പ​ത്ത​നം​തി​ട്ട പു​റ​മ​റ്റം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. കേ​ര​ള ഗസ്റ്റഡ് ഓ​ഫീ​സേഴ്​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ജി​ല്ലാ ട്ര​ഷ​റ​റു​മാ​ണ്. മ​ക​ൾ ദു​ർ​ഗാ ഉന്മേഷ്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പു​ന്ന​പ്ര ഡി​വി​ഷ​നി​ൽനി​ന്നും മ​ത്സ​രി​ക്കു​ന്ന​ത് സിപിഎ​മ്മി​ലെ ഗീ​താ​ബാ​ബു​വാ​ണ്. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽനി​ന്നും തു​ട​ർ​ച്ച​യാ​യി മൂ​ന്നുത​വ​ണ വി​ജ​യി​ച്ചി​ട്ടു​ണ്ട്. പു​ന്ന​പ്ര വ​ട​ക്ക് എ​ട്ടാം വാ​ർ​ഡി​ൽ ന​ന്ദാ​ല​യം വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​ന്‍റെ മ​ക​ളാ​ണ് ഗീ​താ ബാ​ബു. സി​പിഎം ​പു​ന്ന​പ്ര വ​ട​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം, എ​ൻആ​ർഇജി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​മ്മ ല​ക്ഷ്മി​ക്കു​ട്ടി. ഫെ​ഡ​റ​ൽ ബാ​ങ്ക് കോ​ണ്‍​വ​ന്‍റ് സ്ക്വ​യ​ർ ശാ​ഖ​യി​ൽ ക്ലാ​ർ​ക്കാ​യ കെ.ആ​ർ. ബാ​ബു​വാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: അ​ന​ന്തു , അ​ഭി​ജ​യ്.
എ​ൻഡിഎ സ്ഥാ​നാ​ർ​ഥിയാ​യി ആ​ശാ രു​ദ്രാ​ണി ജ​ന​വി​ധി​തേ​ടും. ക​മ്യൂണി​സ്റ്റ് പാ​ർ​ട്ടി കു​ടും​ബാ​ഗ​മാ​യി​രു​ന്ന ആ​ശാ രു​ദ്രാ​ണി അ​ടു​ത്തി​ട​യി​ലാ​ണ് ബിജെ പി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. അ​ച്ഛ​ൻ കൊ​ച്ചു​കു​ഞ്ഞു തോ​ട്ട​പ്പ​ള്ളി​യി​ൽ ക​മ്യൂണി​സ്റ്റ് പാ​ർ​ട്ടി കെ​ട്ടി​പ്പെടു​ത്തതി​ൽ പ്ര​ധാ​ന​പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്. ബാ​ല​സം​ഘ​ത്തി​ലൂ​ടെ ക​മ്യൂണി​സ്റ്റ്പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം. വി​ദ്യാ​ർ​ഥിയായി​രി​ക്കു​ന്പോ​ൾ എ​സ്എ​ഫ്ഐയി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.
ഡിവൈഎ​ഫ്ഐ ​തോ​ട്ട​പ്പ​ള്ളി മേ​ഖ​ല സെ​ക്ര​ട്ട​റി, സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി, ലോ​ക്ക​ൽ ക​മ്മ​ിറ്റി അം​ഗം, മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഏ​രി​യ വൈസ് ​പ്ര​സി​ഡ​ന്‍റ്, ഡിവൈഎ​ഫ്ഐ ​ജി​ല്ലാ​ക​മ്മ​ിറ്റി അം​ഗം, ബാ​ലസം​ഘം ജി​ല്ലാ ര​ക്ഷാ​ധി​കാ​രി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ബി​ജെ​പി മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ വൈസ് ​പ്ര​സി​ഡ​ന്‍റാ​ണ്. അ​മ്മ രു​ദ്രാ​ണി. ഭ​ർ​ത്താ​വ് സു​രേ​ഷ് എ​സി മെ​ക്കാ​നി​ക്കാ​ണ്. മ​ക്ക​ൾ അ​നു​ര, അ​ന​ന്യ.