മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റുമാ​രു​ടെ പോ​രാ​ട്ടം ശ്ര​ദ്ധേ​യ​മാ​കു​ന്നു
Monday, November 23, 2020 10:13 PM IST
തു​റ​വൂ​ർ: മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രു​ടെ തീ​പാ​റു​ന്ന പോ​രാ​ട്ടം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ്. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റായി​രു​ന്ന അ​നി​ത സോ​മ​നും അ​തി​നു മു​ന്പ് യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റായി​രു​ന്ന ആ​ർ. രാ​ജേ​ശ്വ​രി​യും ത​മ്മി​ലാ​ണ് ഇ​വി​ടെ ഏ​റ്റു​മു​ട്ടു​ന്ന​ത്. യു​ഡി​എ​ഫി​ലെ ദി​വ​സ​ങ്ങ​ളാ​യു​ള്ള അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കുശേ​ഷം ഇ​ന്ന​ലെ​യാ​ണ് രാ​ജേ​ശ്വ​രി​യെ യു​ഡി​എ​ഫിന്‍റെ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥിയാ​യി പ്ര​ഖ്യാ​പി​ച്ച​ത്. കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ലാ​ണ് രാ​ജേ​ശ്വ​രി മ​ത്സ​രി​ക്കു​ന്ന​ത്.
അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്ര അ​ട​യാ​ള​ത്തി​ലാ​ണ് ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി അ​നി​ത സോ​മ​ൻ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ളെ മാ​റി മാ​റി വി​ജ​യി​പ്പി​ച്ചി​ട്ടു​ള്ള വാ​ർ​ഡാ​ണ് അ​ഞ്ചാം വാ​ർ​ഡ്. ക​ഴി​ഞ്ഞത​വ​ണ വി​ജ​യി​ച്ച എ​ൽ​ഡി​എ​ഫിൽനി​ന്ന് സീ​റ്റ് തി​രി​കെ പി​ടി​ക്കു​വാ​നാ​ണ് ഇ​ത്ത​വ​ണ രാ​ജേ​ശ്വ​രി​യെ യു​ഡി​എ​ഫ് ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയെ വി​ജ​യി​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ലെ ഒ​രു പ്ര​മു​ഖ നേ​താ​വ് ദു​ർ​ബ​ല സ്ഥാ​നാ​ർഥിയെ നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെത്തുട​ർ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​വു​ക​യും ഡി​സി​സി​യും കെ​പി​സി​സി​യും ഇ​ട​പെ​ട്ട് അ​വ​സാ​നം രാ​ജേ​ശ്വ​രി​യെ സ്ഥാ​നാ​ർഥിയാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​മാ​യി​രു​ന്നു. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പോ​രാ​ട്ടം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ് തു​റ​വൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ മ​ത്സ​രം. എ​ൻഡിഎ സ്ഥാ​നാ​ർ​ഥിയും ഇ​വി​ടെ മ​ത്സ​രരം​ഗ​ത്തുണ്ട്.