ന​ഷ്ട​പ്പെ​ട്ട പ​ഴ്സ് തി​രി​കെ ന​ൽ​കി സ​ഹോ​ദ​ര​ങ്ങ​ൾ മാ​തൃ​ക​യാ​യി
Sunday, November 22, 2020 10:34 PM IST
മാ​ങ്കാം​കു​ഴി: സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ് ന​ഷ്ട​പ്പെ​ട്ട വീ​ട്ട​മ്മ​യു​ടെ പ​ഴ്സ് തി​രി​കെ ന​ൽ​കി സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. സ്കൂ​ട്ട​ർ യാ​ത്രി​ക​യാ​യ വെ​ട്ടി​യാ​ർ പ​ള്ളി​മു​ക്ക് സ്വ​ദേ​ശി​നി സ​ര​സ്വ​തി​യു​ടെ പ​ണ​വും വി​ല​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണും ഉ​ൾ​പ്പെ​ടു​ന്ന പ​ഴ്സ് കു​റ​ത്തി​കാ​ട് സി​ഐ സാ​ബു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തി​രി​കെ ന​ൽ​കി​യാ​ണ് വെ​ട്ടി​യാ​ർ നാ​ലു​മു​ക്ക് തെ​ക്കേ​ത​ട​ത്തി​ൽ തെ​ക്കേ​തി​ൽ അ​നൂ​പി​ന്‍റെ മ​ക്ക​ളാ​യ അ​ൽ അ​മ​ൽ, അ​ൽ അ​മീ​ൻ എ​ന്നി​വ​ർ മാ​തൃ​ക​യാ​യ​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് കൊ​ല്ലം തേ​നി ദേ​ശീ​യ​പാ​ത​യി​ൽ നാ​ലു​മു​ക്കി​ന് സ​മീ​പം ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ടി​ന് മു​ൻ​വ​ശ​ത്തു നി​ന്നു​മാ​ണ് പ​ഴ്സ് കി​ട്ടി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ സ​മീ​പ​വാ​സി​യാ​യ പ​ഞ്ചാ​യ​ത്തം​ഗം അ​ഷ്റ​ഫി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​ഴ്സ് ഏ​ല്പി​ക്കു​ക​യു​മാ​യി​രു​ന്നു. സ​ര​സ്വ​തി​ക്ക് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ പ​ഴ്സ് കൈ​മാ​റി.