മാവേലിക്കര: നഗരസഭാതല യുഡിഎഫ് കണ്വെൻഷൻ മാവേലിക്കര താലൂക്ക് കോഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. കണ്വെൻഷൻ കെപിസിസി ജനറൽ സെക്രട്ടറി കോശി എം. കോശി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനർ കല്ലുമല രാജൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ഗോപൻ, കെ.കെ. ഷാജു, കെ.ആർ. മുരളീധരൻ, കെ. സണ്ണിക്കുട്ടി, ബാബു വലിയവീടൻ, കോശി തുണ്ടുപറന്പിൽ, തോമസ് സി. കുറ്റിശേരിൽ, അമൃതേശ്വരൻ, എൻ. ഗോവിന്ദൻ നന്പൂതിരി, രാജൻ തെക്കേവിള, തട്ടാരന്പലം ജയകുമാർ, കുഞ്ഞുമോൾ രാജു, കുര്യൻ പള്ളത്ത്, കെ.എൽ. മോഹൻലാൽ, ലളിത രവീന്ദ്രനാഥ്, അനിവർഗീസ്, കണ്ടിയൂർ അജിത്, ബൈജു സി. മാവേലിക്കര, അനിത വിജയൻ, രമേശ് ഉപ്പാൻസ്, പഞ്ചവടി വേണു, എൻ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.