ജി​ല്ല​യി​ൽ പ​ത്രി​ക​ക​ൾ ഒ​ന്നും പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല
Sunday, November 22, 2020 10:32 PM IST
ആ​ല​പ്പു​ഴ: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഇ​ന്നു തീ​രാ​നി​രി​ക്കെ ജി​ല്ല​യി​ൽ ഇ​തു​വ​രെ ഒ​രു​പ​ത്രി​ക​യും പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്നി​ന് അ​വ​സാ​നി​ക്കും. അ​തി​നു ശേ​ഷം അ​തത് വ​ര​ണാ​ധി​കാ​രി​ക​ൾ മ​ത്സ​ര രം​ഗ​ത്ത് തു​ട​രു​ന്ന​വ​ർ​ക്ക് ചി​ഹ്നം അ​നു​വ​ദി​ച്ച് അ​ന്തി​മ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കും.
ഫോം ​അ​ഞ്ചി​ൽ സ്ഥാ​നാ​ർ​ഥി, നി​ർ​ദേ​ശ​ക​ൻ, തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റ് എ​ന്നി​വ​ർ​ക്ക് സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ച്ചു ന​ൽ​കാം. നി​ർ​ദേ​ശ​ക​നോ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റോ ആ​ണ് നോ​ട്ടീ​സ് ന​ൽ​കു​ന്ന​തെ​ങ്കി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​രു​ടെ ആ​ധി​കാ​രി​ക​ത തി​രി​ച്ച​റി​യ​ൽ രേ​ഖ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് വ​ര​ണാ​ധി​കാ​രി ഉ​റ​പ്പാ​ക്കും.