നി​ല​വ​റ ദീ​പം തെ​ളി​ഞ്ഞു, ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​യ്ക്ക് ഇ​നി ഏ​ഴു​നാ​ൾ
Sunday, November 22, 2020 10:32 PM IST
എടത്വ: സ്ത്രീ​ക​ളു​ടെ ശ​ബ​രി​മ​ല​യാ​യി അ​റി​യ​പ്പെ​ടു​ന്ന ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷ​ത്ര​ത്തി​ൽ പൊ​ങ്കാ​ല​യു​ടെ വി​ളം​ബ​ര​മ​റി​യി​ച്ച് നി​ല​വ​റ ദീ​പം തെ​ളി​ഞ്ഞു. മൂ​ല​കു​ടും​ബ​ത്തി​ലെ നി​ല​വ​യി​ൽ കെ​ടാ​തെ സൂ​ക്ഷി​ച്ച നി​ല​വി​ള​ക്കി​ൽ നി​ന്നും ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി പ​ക​ർ​ന്നെ​ടു​ത്ത ദീ​പം ശ്രീ​കോ​വി​ലി​ന് മു​ന്പി​ലെ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​വ​ച്ച നി​ല​വി​ള​ക്കി​ലേ​യ്ക്ക് ക്ഷേ​ത്ര മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ദീ​പം പ​ക​ർ​ന്ന​തോ​ടെ പൊ​ങ്കാ​ല വി​ളം​ബ​ര​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു. നി​ല​വ​റ ദീ​പം കൊ​ടി​മ​രച്ചു​വ​ട്ടി​ൽ തെ​ളി​ക്കു​ന്ന​തി​ന് മു​ന്പ് മൂ​ല​കു​ടും​ബ ക്ഷേ​ത്ര​ത്തി​ൽ വ​ലം​വ​ച്ച ശേ​ഷം താ​ല​പ്പൊ​ലി​യു​ടെയും വാ​യ്കു​ര​വ​യു​ടെയും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടു​കൂ​ടി​യ​ണ് ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ദീ​പം എ​ത്തി​ച്ച​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ്.
തിന്മയു​ടെ പ്ര​തീ​ക​മാ​യ കാ​ർ​ത്തി​ക സ്തം​ഭം ഉ​യ​ർ​ന്നു. നെ​ടു​ന്പ്രം പു​ല്ലം​ചെ​പ്പി​ൽ പെ​ണ്ണ​മ്മ​യു​ടെ ഭ​വ​ന​ത്തി​ൽ നി​ന്നാ​ണ് സ്തം​ഭ​ത്തി​നു​ള്ള ക​വു​ങ്ങ് ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ച​ത്. ദേ​വി​ക്ക് ഒ​രു​വ​ർ​ഷം കി​ട്ടി​യ ഉ​ട​യാ​ട​ക​ളും, വാ​ഴ​ക്ക​ച്ചി​യും, ക​വു​ങ്ങി​ൻ പാ​ള​യും, പ​ഴ​യോ​ല​യും വെ​ച്ചു​കെ​ട്ടി​യാ​ണ് സ്തം​ഭം ഉ​യ​ർ​ത്തി​യ​ത്. ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ഉ​യ​ർ​ന്ന സ്തം​ഭ​ത്തി​നെ തിന്മ​യു​ടെ പ്ര​തീ​ക​മാ​യി ക​ണ​ക്കാ​ക്കു​ന്നു. കാ​ർ​ത്തി​ക പൊ​ങ്ക​ല ദി​വ​സം ദീ​പാ​രാ​ധ​ന​യ്ക്കു മു​ന്നോ​ടി​യാ​യാ​ണ് സ്തം​ഭം ക​ത്തി​ക്കു​ന്ന​ത്. ഇ​തോ​ടെ സ​ക​ല​പാ​പ​ങ്ങ​ളും പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് ഭ​ക്ത​രു​ടെ വി​ശ്വാ​സം.
ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല​യു​ടെ കേ​ളി​കൊ​ട്ടു​യ​ർ​ന്ന ഇ​രു​ച​ട​ങ്ങു​ക​ൾ​ക്കും ര​ഞ്ജി​ത്ത് ബി. ​ന​ന്പൂ​തി​രി, ര​മേ​ശ് ഇ​ള​മ​ണ്‍ ന​ന്പൂ​തി​രി, ഹ​രി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി, പി​ആ​ർ​ഒ സു​രേ​ഷ് കാ​വും​ഭാ​ഗം, ഉ​ത്സ​വ ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഗോ​കു​ലം, അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പൊ​ങ്കാ​ല ന​വം​ബ​ർ 29ന് ​ന​ട​ക്കും. പൊ​ങ്കാ​ല​ദി​വ​സം മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. പ​ത്തി​ന് ദേ​വി​യെ പു​റ​ത്തേ​യ്ക്ക് എ​ഴു​ന്ന​ള്ളി​ച്ച് ക്ഷേ​ത്ര കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​വ​ച്ചി​രി​ക്കു​ന്ന മ​ണ്ഡ​പ​ത്തി​ൽ ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി ഭ​ദ്ര​ദീ​പം തെ​ളി​ക്കും. തു​ട​ർ​ന്ന് ക്ഷേ​ത്ര​മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​ക​ഷ്ണ​ൻ ന​ന്പൂ​തി​രി പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ൽ അ​ഗ്നി​പ​ക​രും. 12ന് ​പൊ​ങ്കാ​ല​നേ​ദ്യം ന​ട​ക്കും. തു​ട​ർ​ന്ന് ദേ​വി​യെ അ​ക​ത്തേ​യ്ക്ക് എ​ളു​ന്ന​ള്ളി​ച്ച് ഉ​ച്ച​ദീ​പാ​രാ​ധ​ന​യും, ദി​വ്യാ​ഭി​ഷേ​ക​വും ന​ട​ത്തും. വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന​യോ​ടെ കാ​ർ​ത്തി​ക സ്തം​ഭ​ത്തി​ൽ അ​ഗ്നി​പ​ക​രും. പൊ​ങ്കാ​ല​യും, തു​ട​ർ​ന്ന് ന​ട​ക്കു​ന്ന​ച​ട​ങ്ങു​ക​ളും സ​ർ​ക്കാ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും.