അ​വ​ഗ​ണ​ന; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കാ​ൻ ഐ​എൻ​എ​ൽ
Sunday, November 22, 2020 10:32 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​ക​രി​ച്ച​പ്പോ​ൾ ഘ​ട​ക പാ​ർ​ട്ടി​യാ​യ ത​ങ്ങ​ളെ അ​വ​ഗ​ണി​ച്ച​തി​ലും പ​രി​ഗ​ണി​ക്കാ​ത്ത​തി​ലും ഐ​എ​ൻ​എ​ൽ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. അ​വ​സാ​ന​വ​ട്ട ച​ർ​ച്ച​യി​ൽ എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ആ​ർ. നാ​സ​ർ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടെ​ന്നും അ​തി​നാ​ൽ ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കാ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ ധാ​ർ​മി​ക​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ടു​ചെ​യ്യു​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​സാ​റു​ദ്ദീ​ൻ കാ​ക്കോ​ന്ത​റ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​അ​ൻ​ഷാ​ദ്, ജി​ല്ലാ ട്ര​ഷ​റ​ർ എം.​ഡി. രാ​ജ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ചാ​രം​മൂ​ട് സാ​ദ​ത്ത് എ​ന്നി​വ​ർ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ 26 വ​ർ​ഷ​ക്കാ​ല​മാ​യി മു​ന്ന​ണി​യി​ൽ ഇ​ടം പി​ടി​ക്കാ​തെ ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ഐ​എ​ൻ​എ​ല്ലി​നെ പ​രി​ഗ​ണി​ക്കാ​തെ മു​ന്നോ​ട്ട് പോ​യ​ത് ന്യൂ​ന​പ​ക്ഷ മേ​ഖ​ല​യെ ബാ​ധി​ക്കും. അ​രൂ​ർ മു​ത​ൽ കാ​യ​ങ്കു​ളം വ​രെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത​ട​ക്ക​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഐ​എ​ൻ​എ​ൽ വി​ട്ടു​നി​ൽ​ക്കും. അ​ടു​ത്ത സ​മ​യ​ത്ത് വ​ന്ന ജോ​സ് കെ. ​മാ​ണി​ക്ക് കൊ​ടു​ക്കു​ന്ന പ​രി​ഗ​ണ​ന പോ​ലും എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി മു​ന്ന​ണി​യി​ൽ തു​ട​രു​ന്ന ത​ങ്ങ​ൾ​ക്കു ന​ല്കി​യി​ല്ല. ജി​ല്ലാ യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ വി.​എ​സ്. ബ​ഷീ​ർ, കെ. ​മോ​ഹ​ന​ൻ, വി.​പി. ല​ത്തി​ഫ്, എം.​എ​ച്ച് ഹ​നീ​ഫ, എ.​കെ. ഉ​ബൈ​സ്, എ.​ബി. നൗ​ഷാ​ദ്, റെ​ജി കോ​യി​ക്ക​പ്പ​ടി, എ​ൻ.​പി. ബ​ദ​റു​ദ്ദീ​ൻ, സ​ക്ക​രി​യ്യാ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.