റോ​ഡു​ ത​ക​ർ​ന്ന​ത് 2018-ലെ ​പ്ര​ള​യ​ത്തി​ൽ റോ​ഡി​നോ​ട് അ​വ​ഗ​ണ​ന, പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Saturday, November 21, 2020 10:25 PM IST
മ​ങ്കൊ​ന്പ്: വ​ർ​ഷ​ങ്ങ​ളാ​യി താ​റു​മാ​റാ​യി​ക്കി​ട​ക്കു​ന്ന റോ​ഡി​നോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന തു​ട​രു​ന്ന​തി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ലെ ക​ള​ത്തി​ൽ മു​ട്ടു മു​ത​ൽ പ​യ്യ​നാ​ട് വ​രെ​യു​ള​ള റോ​ഡാ​ണ്് വ​ർ​ഷ​ങ്ങ​ളാ​യി ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​തെ കി​ട​ക്കു​ന്ന​ത്. 2018 ലെ ​മ​ഹാ​പ്ര​ള​യം വ​രെ റോ​ഡി​ൽ ഗ​താ​ഗ​ത്ത​തി​നു കാ​ര്യ​മാ​യ ത​ട​സ​ങ്ങ​ളി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ള​യ​ത്തി​ൽ സ​മീ​പ​ത്തെ ക​രി​യം​പ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട​വീ​ഴ്ച​യു​ണ്ടാ​യ​തി​നെത്തുട​ർ​ന്നാ​ണ് റോ​ഡ് കൂ​ടു​ത​ൽ മോ​ശ​മാ​യ​ത്. കൃ​ഷി​യു​ണ്ടാ​യി​രു​ന്ന പാ​ട​ശേ​ഖ​രം പ്ര​ള​യ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ലെ​ല്ലാം മ​ട​വീ​ഴ്ച​യെ അ​തി​ജീ​വി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ലു​ണ്ടാ​യ മ​ട​വീ​ഴ്ച​യി​ൽ കു​ത്തി​യൊ​ഴു​കി​വ​ന്ന മ​ല​വെ​ള്ളം റോ​ഡി​ലൂ​ടെ​യാ​ണ് പാ​ട​ത്തേ​ക്ക് ഒ​ഴു​കി​യ​ത്. വെ​ള്ള​ത്തി​നൊ​പ്പം ഗ്രാ​വ​ൽ വി​രി​ച്ച റോ​ഡി​ലെ മ​ണ്ണും ഒ​ലി​ച്ചു​പോ​യി. ഇ​തേ​ത്തു​ട​ർ​ന്ന് റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. തു​ട​ർ​ന്നു​വ​ന്ന ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും വെ​ള്ളം റോ​ഡി​നു മു​ക​ളി​ലൂ​ടെ ക​വി​ഞ്ഞൊ​ഴു​കി. മു​ക​ൾ​ത്ത​ട്ടി​ലെ അ​വ​ശേ​ഷി​ക്കു​ന്ന മ​ണ്ണും ഒ​ലി​ച്ചു​പോ​യ​തോ​ടെ ക​രി​ങ്ക​ൽ ക​ഷ​ണ​ങ്ങ​ൾ റോ​ഡി​ൽ തെ​ളി​ഞ്ഞുനി​ൽ​ക്കു​ക​യാ​ണ്. ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ൾ പോ​കു​ന്പോ​ൾ കൂ​ടു​ത​ൽ വ​ലി​യ കു​ഴി​ക​ൾ ഉ​ണ്ടാ​കു​ന്നു. റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്ത് തോ​ടാ​യ​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത​യും വ​ർ​ധി​ക്കു​ന്നു. റോ​ഡി​ന്‍റെ മോ​ശം അ​വ​സ്ഥ മൂ​ലം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ടം സം​ഭ​വി​ക്കു​ന്നു. ക​ല്ലി​ൽ ത​ട്ടി വീ​ണു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും പ​തി​വാ​യി.

ച​ന്പ​ക്കു​ളം പാ​ലം ഗ​താ​ഗ​ത്തി​നാ​യി തു​റ​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം വ​ർ​ധി​ച്ചു. ച​ന്പ​ക്കു​ള​ത്തെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണ് റോ​ഡ്. ബാ​ങ്കു​ക​ൾ, മാ​ർ​ക്ക​റ്റ്, ബ​സ് സ്റ്റാ​ൻ​ഡ്, അ​ക്ഷ​യ കേ​ന്ദ്രം, ച​ന്പ​ക്കു​ളം ബ​സി​ലി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ന​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ഇ​തു​വ​ഴി​യാ​ണ് യാ​ത്ര​ചെ​യ്യു​ന്ന​ത്. റോ​ഡി​ന്‍റെ ശോച്യാ​വ​സ്ഥ പ​ല​ത​വ​ണ നാ​ട്ടു​കാ​ർ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​രു​ന്നു. പ​ല ത​വ​ണ വാ​ർ​ത്ത​യി​ൽ ഇ​ടം പി​ടി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​രു​ന്നു.

പ​ണി​ക​ൾ ഉ​ട​നെ തു​ട​ങ്ങു​മെ​ന്ന് പ​ല ത​വ​ണ പ​റ​ഞ്ഞു​കേ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നു​മാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്തു ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി തീ​ർ​ന്നി​ട്ടും റോ​ഡ് പ​ഴ​യ സ്ഥി​തി​യി​ൽ ത​ന്നെ തു​ട​രു​ന്ന​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നിട​യാ​ക്കു​ന്നു.