ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​നം; ത​ക​ഴി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​ഞ്ഞു
Saturday, November 21, 2020 10:24 PM IST
അ​ന്പ​ല​പ്പു​ഴ: ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ത​ക​ഴി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ന്നു.​ ന​വം​ബ​ർ ഒ​ന്നി​ന് 254 ഓ​ളം കോ​വി​ഡ് ബാ​ധി​ത​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും രോ​ഗി​ക​ളു​ടെ എ​ണ്ണം 16 ആ​യി കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞു.​ വ്യാ​ഴാ​ഴ്ച 164 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ നാലു പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​ സം​സ്ഥാ​ന​ത്ത് ടെ​സ്റ്റ് പോ​സി​റ്റീവി​റ്റി നി​ര​ക്ക് 10 ആ​യി​രി​ക്കെ ത​ക​ഴി​യി​ൽ ഇ​ത് 2.4 ആ​ണ്.

14 വാ​ർ​ഡു​ക​ളി​ൽ ഒന്പതു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി മാ​റ്റി​യി​രു​ന്നു.​എ​ന്നാ​ൽ മാ​തൃ​കാപ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ എ​ല്ലാ വാ​ർ​ഡു​ക​ളും വെ​ള്ളി​യാ​ഴ്ച​യോ​ടെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.​ പ​നി​ക്ക് മ​രു​ന്നു വാ​ങ്ങാ​ൻ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ആ​ശാ വ​ർ​ക്ക​ർ​മാ​ർ വ​ഴി ശേ​ഖ​രി​ച്ച ശേ​ഷം ഇ​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ​ഇ​ത്ത​ര​ത്തി​ൽ ജി​ല്ല​യ് ക്കുത​ന്നെ മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് ത​ക​ഴി ആ​ശു​പ​ത്രി. തു​ട​ർ​ന്നും എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ച്ചും സാ​മൂ​ഹി​കാ​ക​ലം പാ​ലി​ച്ചും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ൽ ത​ക​ഴി പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും കോ​വി​ഡ് വി​മു​ക്ത​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ആ​രോ​ഗ്യവ​കു​പ്പ് അ​റി​യി​ച്ചു.