383 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; ജി​ല്ല​യി​ൽ 919 പേ​ർ രോ​ഗ​മു​ക്ത​ർ
Saturday, November 21, 2020 10:24 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 383 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 919 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​ബാ​ധി​ത​രി​ലൊ​രാ​ൾ ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നും എ​ത്തി​യ​താ​ണ്. 375 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഏ​ഴു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 36787 പേ​ർ ആ​കെ രോ​ഗ​മു​ക്ത​രാ​യി. 7261 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

231 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1301 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 4988 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ലും ക​ഴി​യു​ന്നു.

165 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി. 1538പേ​ർ ക്വാ​റ​ന്‍റൈനി​ൽനി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​പ്പോ​ൾ 834 പേ​ർ​ക്ക് ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ചു. 205 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 211 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി. 2437 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു.

ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 28 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 15 പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 180 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 520 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.