കാ​ര്‍​ഷി​ക-​പൈ​തൃ​ക-​ച​രി​ത്ര മ്യൂ​സി​യം കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ സ​മ​ർ​പ്പി​ക്കും
Thursday, October 29, 2020 10:37 PM IST
മാ​വേ​ലി​ക്ക​ര‍: തി​രു​വി​താം​കൂ​ർ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഓ​ണാ​ട്ടു​ക​ര​യു​ടെ ച​രി​ത്രം വ​രും ത​ല​മു​റ​യ്ക്ക് കൈ​മാ​റാ​ന്‍ മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കു​ന്ന കാ​ര്‍​ഷി​ക-​പൈ​തൃ​ക-​ച​രി​ത്ര മ്യൂ​സി​യം കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ര​ജ​ത​ജൂ​ബി​ലി സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ച്ച്, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് വ​ള​പ്പി​ല്‍ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച മ്യൂ​സി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10ന് ​പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്‌​ട്രേ​ഷ​ന്‍ മ​ന്ത്രി ജി ​സു​ധാ​ക​ര​നാ​ണ് നി​ർ​വ​ഹി​ക്കു​ക. ആ​ര്‍. രാ​ജേ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​വും. മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ബു​ദ്ധ​പ്ര​തി​മ​യു​ടെ അ​നാഛാ​ദ​നം സ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ​യും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ല്‍ അ​ഡ്വ. യു. ​പ്ര​തി​ഭ എം​എ​ല്‍​എ​യും നി​ര്‍​വ്വ​ഹി​ക്കും.
കേ​ന്ദ്ര കൃ​ഷി വ​കു​പ്പി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സിം​ചാ​യി യോ​ജ​ന​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച വ​ച്ച​തി​നു​ള്ള അം​ഗീ​കാ​ര​മാ​യി, പ​ഠ​ന യാ​ത്ര​യ്ക്ക് ല​ഭി​ച്ച ഫ​ണ്ട് മ്യൂ​സി​യ​ത്തി​നാ​യി വി​നി​യോ​ഗി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ഠ​ന​യാ​ത്ര​ക​ള്‍ സാ​ധ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ഫ​ണ്ടി​ന്‍റെ​യും കൂ​ടി സ​ഹാ​യ​ത്തോ​ടെ മ്യൂ​സി​യം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത്. പ​ര​മ്പ​രാ​ഗ​ത കാ​ര്‍​ഷി​ക ജ​ല​സേ​ച​ന ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​ബ​ന്ധ​ന ഉ​പാ​ധി​ക​ളും അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളും അ​ന്യം​നി​ന്നു​പോ​യ ഗാ​ര്‍​ഹി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ക​ലാ​സൃ​ഷ്ടി​ക​ളും, ച​രി​ത്ര ര​ച​ന​ക​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. സ​മീ​പ ഭാ​വി​യി​ല്‍ ത​ന്നെ അ​ന്യം നി​ന്നു പോ​യേ​ക്കാ​വു​ന്ന​തും, പ​ഴ​യ​കാ​ല ഗ്രാ​മീ​ണ​ജീ​വി​ത​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളു​മാ​യ ചു​മ​ടു​താ​ങ്ങി, മാ​ട​ക്ക​ട, കൈ​വ​ണ്ടി, പ​ടി​പ്പു​ര, തു​ള​സി​ത്ത​റ, പ​ശു​തൊ​ഴു​ത്ത്, പ​ത്താ​യം, അ​രി​പ്പെ​ട്ടി എ​ന്നി​വ​യും ബു​ദ്ധ​പ്ര​തി​മ​യു​ള്‍​പ്പെ​ടെ​യു​ള്ള ശി​ല്പ​ങ്ങ​ളു​മ​ട​ക്കം ഗൃ​ഹാ​തു​ര​ത്വ​മു​ണ​ര്‍​ത്തു​ന്ന 150 ല്‍ ​പ​രം പ്ര​ദ​ര്‍​ശ​ന വ​സ്തു​ക്ക​ള്‍ മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.
ഓ​ണാ​ട്ടു​ക​ര​യു​ടെ ച​രി​ത്ര​വും മ​ണ്‍​മ​റ​ഞ്ഞു​പോ​യ മ​ഹ​ദ്‌​വ്യ​ക്തി​ത്വ​ങ്ങ​ളും നാ​ഴി​ക​ക്ക​ല്ലു​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന 50 ച​രി​ത്ര ബോ​ര്‍​ഡു​ക​ളും മ്യൂ​സി​യ​ത്തി​നു​ള്ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഓ​ണാ​ട്ടു​ക​ര പു​സ്ത​ക​മൂ​ല എ​ന്ന പേ​രി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഓ​ണാ​ട്ടു​ക​ര​യി​ലെ 234 എ​ഴു​ത്തു​കാ​രു​ടെ റ​ഫ​റ​ന്‍​സ് ഗ്ര​ന്ഥ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള 587പു​സ്ത​ക​ങ്ങ​ളു​ടെ ഗ്ര​ന്ഥ​ശാ​ല പ്രാ​ദേ​ശി​ക എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ള്‍ മാ​ത്ര​മു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ഗ്ര​ന്ഥ​ശാ​ല എ​ന്ന് ഖ്യാ​തി​യും നേ​ടി​ക്ക​ഴി​ഞ്ഞു.
ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മാ​വേ​ലി​ക്ക​ര, കാ​ര്‍​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളും കൊ​ല്ലം ജി​ല്ല​യി​ലെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കു​ക​ളും കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്കി​ലെ മൈ​നാ​ഗ​പ്പ​ള്ളി, ശൂ​ര​നാ​ട് തെ​ക്ക്, ശൂ​ര​നാ​ട് വ​ട​ക്ക് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ള്‍​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണ് ഓ​ണാ​ട്ടു​ക​ര. പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് അ​റ​ബി​ക്ക​ട​ലും വ​ട​ക്ക് അ​പ്പ​ര്‍ കു​ട്ട​നാ​ടും സ്പി​ല്‍​വേ​യും തെ​ക്ക് അ​ഷ്ട​മു​ടി​ക്കാ​യ​ലും നീ​ണ്ട​ക​ര​യും, കി​ഴ​ക്ക് ഇ​ട​നാ​ടും അ​തി​രി​ടു​ന്ന ഓ​ണാ​ട്ടു​ക​ര​മേ​ഖ​ല ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ര്‍​ഷി​ക - സാം​സ്‌​കാ​രി​ക വൈ​വി​ധ്യ​മു​ള്ള മേ​ഖ​ല​യാ​യി ആ​ണ് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ള്ള​ത്