യുവാവിനെ ആക്രമിച്ച് പഴ്സും മാലയും അപഹരിച്ചവർ അ​റ​സ്റ്റിൽ
Thursday, October 29, 2020 10:37 PM IST
മാ​വേ​ലി​ക്ക​ര: യു​വാ​വി​നെ ആ​ക്ര​മി​ച്ചു പ​ഴ്സും മാ​ല​യും അ​പ​ഹ​രി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ കു​റ​ത്തി​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റ​ത്തി​കാ​ട് സ്വ​ദേ​ശി രാ​ഹു​ലി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ കൊ​ല്ലം ക​രി​ക്കോ​ട് അ​യ​ത്തി​ൽ പേ​രൂ​ർ​വ​യ​ലി​ൽ പു​ത്ത​ൻ വീ​ട് നി​ധി​ൻ (19), ഡീ​സ​ന്‍റ് ജം​ഗ്ഷൻ ചെ​റു​ക​ര പ​ടി​ഞ്ഞാ​റ്റ​തി​ൽ അ​ഭി​ലാ​ഷ് (21) എ​ന്നി​വ​രെ​യാ​ണു അ​റ​സ്റ്റ് ചെ​യ്ത​ത്. 30നു ​കു​റ​ത്തി​കാ​ട് പാ​സ് ജം​ക്ഷ​നു സ​മീ​പ​ത്തു​വ​ച്ചാ​ണു രാ​ഹു​ലി​നെ ര​ണ്ടു​ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ​വ​ർ ആ​ക്ര​മി​ച്ച​ത്. ഒ​ന്നാം പ്ര​തി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ഖി​ൽ ഒ​ളി​വി​ലാ​ണെ​ന്നും അ​ഖി​ലി​നുള്ള വി​രോ​ധ​മാ​ണു ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.