ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ​യ്ക്കാ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി
Thursday, October 29, 2020 10:27 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ​യ്ക്കാ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ചേ​ർ​ത്ത​ല റെ​യി​ൽ​വെ സ്റ്റേ​ഷ​ന് സ​മീ​പം, മു​ട്ടം മാ​ർ​ക്ക​റ്റ്, ന​ട​ക്കാ​വ് റോ​ഡ്, സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ്, താ​ലൂ​ക്ക് ഓ​ഫി​സ് ക​വ​ല, കോ​ട​തി​ക്ക​വ​ല, ദേ​വി​ക്ഷേ​ത്ര​ത്തി​ന് പ​ടി​ഞ്ഞാ​റ് തു​ട​ങ്ങി 24 ഓ​ളം സ്ഥ​ല​ങ്ങ​ളി​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭ 25 ല​ക്ഷം രൂ​പ​യാ​ണ് കാ​മ​റ സ്ഥാ​പി​ക്ക​ലി​നാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗ​മാ​ണ് കാ​മ​റ സ്ഥാ​പി​ക്ക​ൽ ന​ട​ത്തു​ന്ന​ത്. 50 മീ​റ്റ​ർ വ​രെ ദൂ​ര​ത്തി​ൽ രാ​ത്രി​യി​ൽ ഉ​ൾ​പ്പെ​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​യു​ന്ന​വ​യാ​ണ് കാ​മ​റ​ക​ൾ. ചേ​ർ​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും ടൗ​ണ്‍ ഹാ​ളി​ലേ​ക്കു​മാ​ണ് കാ​മ​റ​ക​ൾ ബ​ന്ധി​പ്പി​ക്കു​ന്ന​ത്.
ചേ​ർ​ത്ത​ല ദേ​വി​ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലും എ​ക്സ​റെ ക​വ​ല​യി​ലും ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റാ​ർ​ട്അ​പ് സ്ഥാ​പ​നം കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.