അ​പേ​ക്ഷ ക്ഷണിച്ചു
Thursday, October 29, 2020 10:27 PM IST
ആ​ല​പ്പു​ഴ: 110-ാമത് അ​ഖി​ലേ​ന്ത്യ അ​പ്ര​ന്‍റിസ്ഷി​പ്പ് ട്രേ​ഡ് ടെ​സ്റ്റ് 2020, ഒ​ന്നാം റൗ​ണ്ടി​ൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ സാ​ധി​ക്കാ​തി​രു​ന്ന ട്രെ​യി​നി​ക​ൾ​ക്ക് ര​ണ്ടാം റൗ​ണ്ടി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​നാ​യി ഒ​ക്ടോ​ബ​ർ 19 മു​ത​ൽ ന​വം​ബ​ർ ഒ​ന്പ​തുവ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ആ​ർ​ഐ സെ​ന്‍ററു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് അ​പ്രന്‍റി​സ്ഷി​പ്പ് അ​ഡ്വൈ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0477 2230124.

മേ​ൽ​ക്കൂ​ര
സൗ​രോ​ർ​ജ പ​ദ്ധ​തി

ആ​ല​പ്പു​ഴ: കേ​ര​ള സ​ർ​ക്കാ​ർ പ്രാ​ധാ​ന്യം ന​ൽ​കി​യി​രി​ക്കു​ന്ന സൗ​ര പ​ദ്ധ​തി​യി​ൽ മേ​ൽ​ക്കൂ​ര സൗ​രോ​ർ​ജ​ത്തി​ലൂ​ടെ 500 മെ​ഗാ​വാ​ട്ട് സം​സ്ഥാ​നം ല​ക്ഷ്യ​മി​ടു​ന്നു. എ​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ളോ​ടും സൗ​രോ​ർ​ജനി​ല​യം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത തേ​ടി ഗ​വ​ണ്‍​മെ​ന്‍റ് ഉ​ത്ത​ര​വ് ഇ​റ​ക്കി. ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യി അ​നെ​ർ​ട്ടി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
അ​നെ​ർ​ട്ട് മു​ഖാ​ന്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ഗൂ​ഗി​ൾ ഷീ​റ്റ് ലി​ങ്ക് tthsp://forsm.gle/pkiQ66mSpF12BiXe9 വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​നെ​ർ​ട്ട് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ (www.anter.gov.in) അ​നെ​ർ​ട്ട് ജി​ല്ല ഓ​ഫീ​സു​മാ​യോ (അ​വ​ലൂ​കു​ന്ന് പി.​ഒ, ആ​ല​പ്പു​ഴ. ഫോ​ണ്‍: 04772235591, 9188119404, ടോ​ൾ ഫ്രീ ​ന​ന്പ​ർ 18004251803 ബ​ന്ധ​പ്പെ​ടു​ക.