കു​ട്ട​നാ​ട്ടി​ലെ നെ​ല്ലു​സം​ഭ​ര​ണം ത​ട​സ​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി തി​ലോ​ത്ത​മ​ൻ
Thursday, October 29, 2020 10:27 PM IST
മങ്കൊന്പ്: കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നും ത​ട​സം​കൂ​ടാ​തെ ത​ന്നെ നെ​ല്ലു​സം​ഭ​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി പി ​തി​ലോ​ത്ത​മ​ൻ. കു​ട്ട​നാ​ട്ടി​ലെ നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ പു​ളി​ക്ക​കാ​വ് പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ല്ലു​സം​ഭ​ര​ണം സ​ന്ദ​ർ​ശി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​റു​മാ​സ​ത്തേ​ക്ക് മി​ല്ലു​ട​മ​ക​ളു​മാ​യി ക​രാ​ർ ഉ​ണ്ട്. മി​ല്ലു​ട​മ​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം അം​ഗീ​ക​രി​ച്ച​തി​നാ​ൽ 52 സ്വ​കാ​ര്യ​മി​ല്ലു​ക​ളും നെ​ല്ല് എ​ടു​ക്കാ​ൻ ക​രാ​റാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ നെ​ല്ലി​ന് കൂ​ടു​ത​ൽ കി​ഴി​വ് ന​ൽ​കി​ല്ല. പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഒ​പ്പം ഉ​ദ്യോ​ഗ​സ്ഥ​രും മേ​ൽ​നോ​ട്ട​ത്തി​ൽ നെ​ല്ല് സം​ഭ​രി​ക്കും. മി​ല്ലു​ട​മ​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര കു​ടി​ശി​ക കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രി​ക്കും ന​ൽ​കു​ക. മി​ല്ലു​ട​മ​ക​ൾ മാ​റി​നി​ന്ന​പ്പോ​ഴാ​ണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ സം​ഭ​ര​ണം ഏ​ൽ​പ്പി​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ച​തെ​ന്നും ഉ​ട​ൻ ത​ന്നെ നെ​ല്ലു​സം​ഭ​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും

ജി​ല്ലാ ക​ള​ക്ട​ർ എ ​അ​ല​ക്സാ​ണ്ട​ർ, പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, മാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ര​മാ​ദേ​വി, നെ​ടു​മു​ടി കൃ​ഷി ഓ​ഫീ​സ​ർ പ്ര​ദീ​പ് എ​ന്നി​വ​ർ മ​ന്ത്രി​യോ​ടൊ​പ്പം പാ​ട​ശേ​ഖ​രം സ​ന്ദ​ർ​ശി​ച്ച് കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി