സ​ർ​ക്കാ​രി​നു കീ​ഴി​ൽ സം​സ്ഥാ​ന​ത്ത് വി​ക​സ​ന മു​ന്നേ​റ്റ​ം: മന്ത്രി എ.കെ. ബാലൻ
Wednesday, October 28, 2020 10:52 PM IST
ആ​ല​പ്പു​ഴ: സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ചെ​ങ്ങ​ന്നൂ​രി​ൽ നി​ർ​മിക്കു​ന്ന സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണോ ദ്ഘാ​ട​നം മന്ത്രി എ.കെ. ബാലൻ വീഡിയോ കോൺഫറൻസിലൂ ടെ ഉദ്ഘാടനം ചെയ്തു.

സ​മു​ച്ച​യ​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നു ഉദ്ഘാടന പ്രസംഗത്തിൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി ടി.പി. രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാം​സ്കാ​രി​ക സ​മൂ​ച്ച​യ​ത്തി​ന്‍റെ നി​ർ​മാണ​ത്തി​നാ​യി ചെ​ങ്ങ​ന്നൂ​ർ ഗ​വ. ഐടിഐ​ മൂന്നേ​ക്ക​ർ വി​ട്ടു​ന​ൽ​കി.

എം​എ​ൽ​എയു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്നും ഒ​രു കോ​ടി നാ​ൽ​പ്പ​തു ല​ക്ഷം രൂ​പ​യും സാം​സ്കാ​രി​ക വ​കു​പ്പ് 50 ല​ക്ഷ​വും നാ​ട്യ​ഗൃ​ഹം 20 ല​ക്ഷ​വും ചെല​വ​ഴി​ച്ചാ​ണ് പ്രാ​രം​ഭ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. പു​രാ​ത​ന​ ക്ലാ​സി​ക്ക​ൽ ക​ല​ക​ളു​ടെ പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ, ചെ​ങ്ങ​ന്നൂ​രി​ന്‍റെ പ്ര​ശ​സ്തി പ​ര​ത്തി​യ മ​ഹാന്മാ​രു​ടെ അ​ർ​ധകാ​യ ശില്പ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ചി​ത്ര​മ​ണ്ഡ​പം, 1200 ഇ​രി​പ്പി​ട​ങ്ങ​ളു​ള്ള സ​ഭാ​ഗൃ​ഹം, അ​ർ​ധവൃ​ത്താ​കൃ​തി​യി​ലു​ള്ള തു​റ​ന്ന രം​ഗ​വേ​ദി, സാ​ഹി​ത്യ​സം​വാ​ദ മ​ണ്ഡ​പ​ങ്ങ​ൾ, ഉ​ദ്യാ​നം, കു​ട്ടി​ക​ളു​ടെ ക​ളി​യി​ടം, ഗ്ര​ന്ഥ​ശാ​ല, വാ​യ​ന​മു​റി, ഭ​ക്ഷ​ണ​ശാ​ല തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സാംസ്കാരിക കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്.