ദേ​വി​കു​ള​ങ്ങ​ര​യി​ൽ ജ​ലജീ​വ​ൻ പ​ദ്ധ​തി​ക്കു തു​ട​ക്കം
Wednesday, October 28, 2020 10:52 PM IST
കാ​യം​കു​ളം: കു​ടി​വെ​ള്ളക്ഷാ​മം പ​രി​ഹ​രിക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ജ​ല​ജീ​വ​ൻ പ​ദ്ധ​തി ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചു. പ​ദ്ധ​തി പ്ര​കാ​രം ആ​ദ്യകു​ടി​വെ​ള്ള ക​ണ​ക‌്ഷ​ൻ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​വാ​ർ​ഡി​ൽ ന​ൽ​കി യു. ​പ്ര​തി​ഭ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

1010 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കു​ടി​വെ​ള്ളം വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​ക്കു​ന്ന​തി​ന് 134.50 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യ​ത്. ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​ശ്രീ​ദേ​വി അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ല​ത ത​ന്പി, വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജ​യ​പ്ര​കാ​ശ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ രാ​ജേ​ഷ്, വാ​ട്ട​ർ അ​ഥോ​റി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ കാ​യം​കു​ളം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​സ്. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.