അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 28, 2020 10:52 PM IST
മാ​വേ​ലി​ക്ക​ര: ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ലെ അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് മു​ഖാ​ന്തര​മാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ബ്ലോ​ക്കി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാദ​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ലൈ​ല ജാ​സ്മി​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ബു​കു​മാ​ർ, പി​ഡ​ബ്ല്യൂ​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ ല​ക്ഷ്മി എ​സ്. ച​ന്ദ്ര, കോ​ള​ജ് എ​ച്ച്ഒ​ഡി​മാ​രാ​യ സ​തീ​ഷ് വ​ർ​ഗീ​സ്, റെ​ജി​മോ​ൻ വി.​ആ​ർ., പ്ര​ദീ​പ് ജി. ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.