ബുധ​നൂ​രി​ൽ 20 കോ​ടി​യു​ടെ പൊ​തുശ്മ​ശാനം നി​ർ​മിക്കും
Wednesday, October 28, 2020 10:52 PM IST
മാ​ന്നാ​ർ: ബു​ധ​നൂ​രി​ൽ 20 കോ​ടി​യു​ടെ പൊ​തുശ്മ​ശാ​നം നി​ർ​മിക്കാൻ പ്രോജ​ക്‌ട് ത​യാ​റ​ാക്കി.​ കി​ഫ്ബി​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെയാണ് ആ​ധു​നി​ക ശ്മ​ശാ​നം നിർമിക്കുന്നത്. ഇ​തി​നുവേ​ണ്ട പ്രോ​ജ​ക്ട് ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. വിശ്വംഭ​രപ്പണി​ക്ക​ർ സ​ജി ചെ​റി​യാൻ എംഎൽഎയ്ക്കു സ​മ​ർ​പ്പി​ച്ചു.​ വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ഷ്പ​ല​ത മ​ധു പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് വ​ക എ​ണ്ണ​ക്കാ​ടുള്ള സ്ഥ​ല​ത്താ​ണ് ശ്മശാനം നിർമിക്കുന്നത്.