സ​മ​ര​പ​രി​പാ​ടി​ക​ൾ ത​ത്കാ​ലം നി​ർ​ത്തി​വ​ച്ച​താ​യി ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ
Wednesday, October 28, 2020 10:51 PM IST
ആ​ല​പ്പു​ഴ: സ​ർ​ക്കാ​ർ വീ​ണ്ടും നെ​ല്ലുസം​ഭ​ര​ണം സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നെ ഏ​ല്പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ല്ല് സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ത​ത്കാലം നി​ർ​ത്തി​വ​ച്ച​താ​യി കേ​ര​ള സം​സ്ഥാ​ന നെ​ൽ​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. നെ​ല്ല് സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന നേ​തൃ​യോ​ഗ​ത്തി​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യക്ഷ​ത വ​ഹി​ച്ചു. ബേ​ബി പാ​റ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി ക​ല്ലു​പാ​ത്ര, ജോ ​നെ​ടു​മ​ങ്ങാ​ട്, ഇ. ​ഷാ​ബ്ദീ​ൻ, എം.​കെ. പ​ര​മേ​ശ്വ​ര​ൻ, ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ൽ, ബി​നു മ​ദ​ന​​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.