മൂ​ന്നു​വ​ർ​ഷമായിട്ടും എ​ങ്ങു​മെ​ത്താ​തെ പ​ഴ​യ​ ന​ട​ക്കാ​വ് റോ​ഡ്
Wednesday, October 28, 2020 10:51 PM IST
അ​ന്പ​ല​പ്പു​ഴ: മൂ​ന്നു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും എ​ങ്ങു​മെ​ത്താ​തെ പ​ഴ​യ​ന​ട​ക്കാ​വ് റോ​ഡ്. ദേ​ശീ​യപാ​ത​യ്ക്ക് സ​മാ​ന്ത​ര​മാ​യി ക​ള​ർ​കോ​ട് മ​ഹാ​ദേ​വ ക്ഷേ​ത്രം മു​ത​ൽ അ​ന്പ​ല​പ്പു​ഴ വ​ട​ക്കെ ന​ട​വ​രെ​യു​ള്ള 12.31 കി​ലോ​മീ​റ്റ​ർ ഭാ​ഗം പു​ന​ർ​നി​ർ​മി​ക്കാ​ൻ 20 കോ​ടി രൂ​പ ചെല​വി​ൽ കി​ഫ്ബി​യി​ൽപ്പെടു​ത്തി 2017 സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടെ​യാ​ണ് ക​രാ​ർ ന​ൽ​കി​യ​ത്. മൂ​ന്നു​വ​ർ​ഷം പി​ന്നി​ട്ടും റോ​ഡി​ന്‍റെ നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ഇ​തി​നുശേ​ഷം ക​രാ​ർ ന​ൽ​കി​യ അ​ന്പ​ല​പ്പു​ഴ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ​യ​ട​ക്കം പ​ണി പൂ​ർ​ത്തി​യാ​യി ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​യി.

ഇ​തി​നി​ട​യി​ൽ ര​ണ്ടു ത​വ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് കാ​ലാ​വ​ധി നീ​ട്ടി​യെ​ടു​ത്ത ക​രാ​റു​കാ​ര​ൻ വീ​ണ്ടും കാ​ലാ​വ​ധി നീ​ട്ടി വാ​ങ്ങു​വാ​ൻ ശ്ര​മി​ക്കു​ന്ന​താ​യാ​ണ് അ​റി​യു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി ക​രാ​റു​കാ​ര​ന് നോ​ട്ടീ​സ് ന​ൽ​കി.

ഒ​ന്പ​തു​മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മി​ക്കേ​ണ്ട റോ​ഡി​ന് ആ​വ​ശ്യ​മാ​യ വീ​തി കു​റ​വു​ള്ള​യി​ട​ങ്ങ​ളി​ൽ ഇ​രു​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സ്ഥ​ലം ഏ​റ്റെ​ടു​ത്ത് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​വാ​നാ​യി​രു​ന്നു പ​ദ്ധ​തി. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന 90 ശ​ത​മാ​നം ആ​ളു​ക​ളും സ്ഥ​ലം വി​ട്ടു​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ഴും വീ​തി തി​ട്ട​പ്പെ​ത്തി റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​രാ​റു​കാ​ര​നാ​യി​ട്ടി​ല്ല.