ജ​ല​ജീ​വ​ൻ പ​ദ്ധ​തി​ക്കു തു​ട​ക്കം
Wednesday, October 28, 2020 10:51 PM IST
പൂ​ച്ചാ​ക്ക​ൽ:​ എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും ശു​ദ്ധ​ജ​ല ക​ണ​ക‌്ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ജ​ല​ജീ​വ​ൻ പ​ദ്ധ​തി​ക്ക് തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ നി​ർ​വ​ഹി​ച്ചു.​ പ​ത്താം വാ​ർ​ഡ് ആ​യി​രം​വെ​ളി വീ​ട്ടി​ൽ വേ​ല​പ്പ​ന് വാ​ട്ട​ർ ക​ണ​ക‌്ഷ​ൻ ന​ൽ​കിക്കൊ ണ്ടാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. പു​ഷ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​മ​ൽ ര​വീ​ന്ദ്ര​ൻ, കെ.​സി. വി​നോ​ദ് കു​മാ​ർ, വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ കെ.​കെ. ച​ന്ദ്ര​ദാ​സ്, അ​സി.​എ​ൻ​ജി​നി​യ​ർ സി​ന്ധു സു​രേ​ഷ്, ഓ​വ​ർ​സി​യ​ർ ശ്രീ​ജ ജി. ​ഉ​ണ്ണി, എ​സ്. സോ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.