യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​സി റോ​ഡ് ഉ​പ​രോ​ധി​ച്ചു
Tuesday, October 27, 2020 10:13 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ൽ നെ​ൽ​കൃ​ഷി​യിലൂ​ടെ ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന ക​ർ​ക്ഷ​ക​രു​ടെ നെ​ല്ല് ഏ​റ്റെ​ടു​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കാ​തെ അ​വ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ബി കു​ര്യാ​ക്കോ​സ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ കാ​ല​ത്ത് ഏ​റെ പ്ര​യാ​സ​ങ്ങ​ൾ സ​ഹി​ച്ച് കെ​യ്തെ​ടു​ത്ത നെ​ല്ല് സം​ഭ​രി​ക്കാ​തെ ന​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ഷ​ക​രോ​ടു​ള്ള ക്രൂ​ര​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സ​ർ​ക്കാ​ർ വാ​ഗ്ദാ​നം പാ​ഴാ​യ​തോ​ടെ കു​ട്ട​നാ​ട്ടി​ൽ കൊ​യ്തെ​ടു​ത്ത നെ​ല്ല് കെ​ട്ടി​ക്കി​ട​ന്ന് ന​ശി​ക്കു​ന്ന​തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ങ്കൊ​ന്പ് പാ​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ എസി റോ​ഡ് ഉ​പ​രോ​ധി​ച്ച് ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വഹിച്ചു. കൊ​യ്തെ​ടു​ത്ത മു​ഴു​വ​ൻ നെ​ല്ലും ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​വും ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി സു​ധാ​ക​ര​നും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യപ്പെ​ട്ടു. കൊ​യ്തെ​ടു​ത്ത നെ​ല്ല് ചാ​ക്കി​ൽ കെ​ട്ടി റോ​ഡി​ൽ കു​ത്തി​യി​രു​ന്നാ​യി​രു​ന്നു സ​മ​രം. ആ​ല​പ്പു​ഴ, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടി​യും സ​മാ​ന​മാ​യ പോ​രാ​ട്ടം ആ​രം​ഭി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ അ​റി​യി​ച്ച​താ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ് അ​റി​യി​ച്ചു. നി​ര​വ​ധി ക​ർ​ഷ​ക​രും സം​ഘ​ട​ന​ക​ളും സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യെ​ത്തി​യി​രു​ന്നു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു​ ചു​ള്ളി​യി​ൽ, സെ​ക്രട്ടറി എം. ​നൗ​ഫ​ൽ, കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​സ​ന്‍റ് നോ​ബി​ൻ ജോ​ണ്‍, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. ശ്രീ​ജി​ത്ത്, മീ​നു സ​ജീ​വ്, ലി​ജ ഹ​രീ​ന്ദ്ര​ൻ, ആ​ർ. വി​ഷ്ണു, ശം​ഭു​ പ്ര​സാ​ദ്, നൂ​റു​ദ്ദീ​ൻ കോ​യ, ഡി​സി​സി ഭാ​ര​വ​ഹി​ക​ളാ​യ സ​ജി ജോ​സ​ഫ്, കെ. ​ഗോ​പ​കു​മാ​ർ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​കെ. സേ​വി​യ​ർ, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, നേ​താ​ക്കാ​ൻ​മാ​രാ​യ ജോ​ർ​ജ് മാ​ത്യു പ​ഞ്ഞി​മ​രം, ത​ങ്ക​ച്ച​ൻ കൂ​ലി​പ്പു​ര​യ്ക്ക​ൽ, ജ​സ്റ്റി​ൻ മാ​ളി​യേ​ക്ക​ൽ തുടങ്ങിയവ​ർ നേ​തൃ​ത്വം ന​ൽ​കി.