ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​തൃ​കാ റോ​ഡ് നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Tuesday, October 27, 2020 10:12 PM IST
ആ​ല​പ്പു​ഴ: ക​ണ്ണാ​ടി ക​വ​ല-എ​ൻ.​കെ.​ആ​ർ ക​ല്ലാ​പ്പു​റം മാ​തൃ​കാ റോ​ഡ് നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ട്ട​യം സെ​ന്‍റ് ഗി​റ്റ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, കൊ​ല്ലം റ്റി​കെഎം എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ്, നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി വാ​റ​ങ്ക​ൽ എ​ന്നീ സാ​ങ്കേ​തി​ക വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​ൻ​ജി​നിയ​ർ​മാ​രു​ടെ ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടാ​ണ് മാ​തൃ​ക റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.
25 ല​ക്ഷം രൂ​പ ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി​യി​ൽ 3.5 മീ​റ്റ​ർ വീ​തി​യി​ൽ 30 മീ​റ്റ​ർ നീ​ളം വ​രു​ന്ന 16 വ്യ​ത്യ​സ്ത രീ​തി​യി​ലു​ള്ള റോ​ഡ് നി​ർ​മാ​ണം ആ​ണ് ന​ട​ത്തു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ഹൈവേ റോ​ഡു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ബി​റ്റു​മി​നസ് കോ​ണ്‍​ക്രീ​റ്റ് ഗ്രാ​മീ​ണ റോ​ഡു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ പു​തി​യ ഗ്ര​ഡേ​ഷ​നി​ലുള്ള റോ​ഡ് നി​ർ​മാ​ണം പ​ദ്ധ​തി​യു​ടെ മ​റ്റൊ​രു ആ​ക​ർ​ഷ​ണ​മാ​ണ്. പി​എം​ജി​എ​സ്‌ വൈ പോ​ലു​ള്ള റോ​ഡു​ക​ൾ​ക്ക് ഐ​ഐ​ടി ഗ​ര​ക്പൂ​ർ വി​ഭാ​വ​നം ചെ​യ്ത സെ​ൽ​ഫി​ൽ​ഡ് പേ​വ്മെ​ന്‍റ്, ഷോ​ർ​ട്ട് പാ​ന​ൽ കോ​ണ്‍​ക്രീ​റ്റ് എ​ന്നീ നി​ർ​മാ​ണ​രീ​തി​യും ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്നു.
സാ​ധാ​ര​ണ​മാ​യി പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ 150 എം​എം ക​ന​ത്തി​ലുള്ള വെ​റ്റ്മി​ക്സ് മെ​ക്കാ​ഡം അ​ഥ​വാ വാ​ട്ട​ർ ബൗ​ണ്ട് മെ​ക്കാ​ഡ​ത്തി​ന്‍റെ മു​ക​ളി​ൽ 20 എം​എം ക​ന​ത്തി​ൽ പ്രീ​മി​ക്സ് കാ​ർ​പെ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ക്കു​ന്ന​ത്. വെ​ള്ള​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ റോ​ഡി​ലെ ക​ല്ലു​ക​ൾ ഇ​ള​കി പോ​കു​ന്ന​ത് ത​ട​യാ​ൻ വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന നി​ർ​മാ​ണ രീ​തി​യാ​യ ഇ​മേ​ൽ​സി​ഫ​യി​ട് അ​ഗ്രി​ഗേ​റ്റ് ബെ​യ്സ് രീ​തി​യാ​ണ് ഈ ​റോ​ഡി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
നി​ർ​മാ​ണ രീ​തി​യി​ൽ ചെ​ല​വ് കൂ​ടു​ത​ലാ​ണെ​ങ്കി​ലും ഇ​ടു​റ്റ റോ​ഡു​ക​ൾ നി​ർ​മി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കും. സ്ട്ര​ക്ചറ​ൽ സ്ട്രെംഗ്ത് കൂ​ടു​ത​ൽ ആ​യ​തി​നാ​ൽ സാ​ധാ​ര​ണ റോ​ഡു​ക​ളെ അ​പേ​ക്ഷി​ച്ച് ക​നം​കു​റ​ച്ച് നി​ർ​മി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന​താ​ണ് ഇ​തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത.
നി​ർ​മാ​ണരീ​തി​യു​ടെ ചെ​ല​വു​ചു​രു​ക്കാ​നാ​യി പു​തി​യ ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​ക​രം ഹൈ​വേ​ക​ളി​ൽ നി​ന്ന് പൊ​ളി​ച്ചു മാ​റ്റി​യ പ​ഴ​യ ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തു​മാ​ണ്. അ​തി​നാ​യി എ​ൻ​എ​ച്ച് 66ൽ ​നി​ന്ന് പൊ​ളി​ച്ചു മാ​റ്റി​യ പ​ഴ​യ ക​ല്ലു​ക​ൾ പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഇ​ട​പെ​ട്ടാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു ല​ഭ്യ​മാ​ക്കി​യ​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.
നി​ർ​മാ​ണ​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ങ്ങ​ളി​ലും കോ​ർ ടെ​സ്റ്റിം​ഗ് ന​ട​ത്തി ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്നു​മു​ണ്ട്. ഐ​ആ​ർ​സി സ്പെ​സി​ഫി​ക്കേ​ഷ​ൻ പ്ര​കാ​രം 16 ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ടു​ വ​ർ​ഷ​ത്തേ​ക്ക് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പേ​വ്മെ​ന്‍റി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കും. ജി​ല്ല​യി​ലെ സോ​യി​ൽ ക​ണ്ടീ​ഷ​ന് അ​നു​യോ​ജ്യ​മാ​യ നി​ർ​മാ​ണ​രീ​തി ക​ണ്ടെ​ത്താ​നാ​ണ് ഇ​ത്. സം​സ്ഥാ​ന ത​ല​ത്തി​ൽ നൂ​ത​ന പ്രോ​ജ​ക്ടു​ക​ളു​ടെ സ​മ​ർ​പ്പ​ണ​ത്തി​നാ​യി ജി​ല്ല​യി​ൽ നി​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ മാ​തൃ​ക പ​ദ്ധ​തി ആ​യ ക​ണ്ണാ​ടി​ ക​വ​ല എ​ൻ​കെ​ആ​ർ ക​ല്ലാ​പ്പു​റം റോ​ഡ് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.