നെ​ല്ലി​ന്‍റെ കാ​ര്യ​ത്തി​ൽ പി​ടി​വാ​ശി പാ​ടി​ല്ലെ​ന്നു പി.​ജെ. ജോ​സ​ഫ്
Tuesday, October 27, 2020 10:09 PM IST
മ​ങ്കൊ​ന്പ്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​തി​വു പി​ടി​വാ​ശി നെ​ല്ലെ​ടു​പ്പി​ന്‍റെ കാ​ര്യ​ത്തി​ൽ പാ​ടി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. ജോ​സ​ഫ്. കു​ട്ട​നാ​ട്ടി​ൽ ര​ണ്ടാംകൃ​ഷി​യു​ട നെ​ല്ലെ​ടു​പ്പു വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം മ​ങ്കൊ​ന്പ് പാ​ഡി​ മാ​ർ​ക്ക​റ്റിം​ഗ്് ഓ​ഫീ​സി​നു സ​മീ​പം ന​ട​ത്തി​യ റി​ലേ സ​ത്യ​ഗ്ര​ഹ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​ഭ​ര​ണ​ക്കാ​ര്യ​ത്തി​ൽ പി​ടി​വാ​ശി കാ​ട്ടി​യാ​ൽ നെ​ല്ലു കി​ളി​ർ​ത്തു ന​ശി​ക്കും. കൃ​ഷി​ക്കാ​ർ​ക്കു നേ​രെ​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ ക​ണ്ണി​ൽ​ച്ചോര​യി​ല്ലാ​ത്ത ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ കു​ട്ട​നാ​ട​ൻ കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും ന​ട്ടെ​ല്ലു ത​ക​ർ​ക്കും. ക​ർ​ഷ​ക​ർ​ക്ക് അ​ധ്വാ​ന​ഫ​ലം കി​ട്ടാ​തെ വ​രി​ക​യും ചെ​യ്യും.
സ​വി​ൽ​സ​പ്ലൈ​സ് വ​ഴി മി​ല്ലു​കാ​ർ സം​ഭ​രി​ക്കു​ന്ന പ​ഴ​യ രീ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും അ​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി. ഒ​ന്നാം ദി​വ​സ​ത്തെ സ​മ​ര​ത്തി​ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം നേ​തൃ​ത്വം ന​ൽ​കി. യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി ജോ​ണി നെ​ല്ലൂ​ർ ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ബി കു​ര്യാ​ക്കോ​സ്, യു​ഡി​എ​ഫ് കു​ട്ട​നാ​ട് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ. ​ഗോ​പ​കു​മാ​ർ, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, ജോ​ർ​ജ് ജോ​സ​ഫ്, വി.​ജെ. ലാ​ലി, സാ​ബു തോ​ട്ടു​ങ്ക​ൽ, സ​ണ്ണി തോ​മ​സ് ക​ള​ത്തി​ൽ, ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, തോ​മ​സു​കു​ട്ടി മാ​ത്യു, ജോ​സ് കാ​വ​നാ​ട്, ജോ​സ് കോ​യി​പ്പ​ള​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന​ത്തെ സ​ത്യ​ഗ്ര​ഹ സ​മ​രം മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.