നീരണിയാൻ തയാറെടുത്ത് ആ​നാ​രി പുത്തൻചു​ണ്ട​ൻ
Monday, October 26, 2020 10:46 PM IST
ഹ​രി​പ്പാ​ട്: ആനാരി പുത്തൻചുണ്ട ൻ നീര ണിയൽ ചടങ്ങിനു തയാ റെടുക്കുന്നു. അ​ടു​ത്ത ആ​ഴ്ച​യോ​ടെ വ​ള്ളം പു​തു​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി നീ​ര​ണി​യി​ക്കാ​ൻ ക​ഴി​യും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാട്ടുകാർ. ചു​ണ്ട​നെ അ​തേ​പ​ടി നി​ല​നി​ർ​ത്താ​ൻ 2018 ലെ ​മ​ത്സ​ര​ങ്ങ​ൾ​ക്കു ശേ​ഷം 2019 ഫെ​ബ്രു​വ​രി 25ന് ​ഉ​ളി​കു​ത്തി പ​ണി​ക​ൾ ആ​രം​ഭി​ച്ചു.
പാ​ലാ​യി​ൽനി​ന്നാ​ണ് പ​ണി​ക​ൾ​ക്കു​ള്ള ത​ടി ക​ണ്ടെ​ത്തി​യ​ത്. ഒ​രുവ​ർ​ഷ​ത്തെ മ​ത്സ​ര​ങ്ങ​ൾ പാ​ടേ ഉ​പേ​ക്ഷി​ച്ചു തോ​രാ​മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും കോ​വി​ഡ് മ​ഹാ​മാ​രി​യു​ണ്ടാ​ക്കി​യ പ്ര​തി​സ​ന്ധി​ക​ളും മ​റി​ക​ട​ന്ന് അ​ച്ച​ൻകോ​വി​ലാ​റി​ന്‍റെ തീ​ര​ത്ത് ആ​നാ​രി​ക്ക​ട​വി​നു കി​ഴ​ക്കാ​യി ഉ​യ​ർ​ത്തി​യ മാ​ലി​പ്പു​ര​യി​ൽ ചുണ്ടൻ നീ​ര​ണി​യാ​ൻ ത​യാറെ​ടു​ക്കു​കയാണ്.
സു​ബ്ര​ഹ്മ​ണ്യസ്വാ​മി ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ല​ബ്ധി​യോ​ടെ തു​ട​ക്കം​ കു​റി​ച്ച പാ​യി​പ്പാ​ട് ജ​ലോ​ത്സ​വ​ത്തി​ന്‍റെ പ്രാ​രം​ഭ​കാ​ലം മു​ത​ൽ ക​ളി​വ​ള്ളം ഉ​ള്ള നാ​ടാ​ണ് ആ​നാ​രി. 1954 ൽ ​ആ​റന്മുള​യി​ൽനി​ന്നും വാ​ങ്ങി​യ വ​ള്ള​വും പി​ന്നീ​ട് 1986 ൽ ​പു​തു​താ​യി നി​ർ​മിച്ച വ​ള്ള​വും വേ​ണ്ട​ത്ര വി​ജ​യ​ങ്ങ​ൾ നേ​ടാ​ൻ ക​ഴി​യാ​ഞ്ഞ​തി​നാ​ൽ 2010ൽ ​ക​ളി​വ​ള്ള​ങ്ങ​ളു​ടെ മു​ഖ്യശി​ല്പി കോ​വി​ൽമു​ക്ക് ഉ​മാ​മ​ഹേ​ശ്വ​ര​ൻ പു​തു​താ​യി പ​ണി​തു നീ​ര​ണി​ഞ്ഞ ആ​നാ​രി പു​ത്ത​ൻ ചു​ണ്ട​ൻ ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് വ​ള്ളം​ക​ളി പ്രേ​മി​ക​ളു​ടെ മ​ന​സി​ൽ ഇ​ടംനേ​ടി​യ​ത് ച​രി​ത്ര വി​ജ​യ​ങ്ങ​ളി​ലൂ​ടെ​യാ​ണ്.
നെഹ്റുട്രോ​ഫി​യി​ൽ ര​ണ്ടു​ത​വ​ണ വി​ജ​യം കൈ​വി​ട്ടെ​ങ്കി​ലും ക​ല്ല​ട​യി​ലും പി​റ​വ​ത്തും ക​രു​വാ​റ്റ​യി​ലും പ​ല്ല​ന​യി​ലും പ്ര​സി​ഡ​ൻ​സ് ട്രോ​ഫി​യി​ലും സ്വ​ന്തം ത​ട്ട​ക​മാ​യ പാ​യി​പ്പാ​ട്ടും ട്രോ​ഫി​ക​ൾ നേ​ടി​ക്കൊ​ണ്ട് മു​ൻനി​ര ചു​ണ്ട​നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടംനേ​ടി. വ​ന്പന്മാ​രു​ടെ കൊ​ന്പ് ഒ​ടി​ച്ചു ഒ​റ്റ​യാ​നെ​പ്പോ​ലെ ക​ട​ന്നു​വ​രു​ന്ന​താ​ണ് ആ​നാ​രി​യു​ടെ വി​ജ​യ​ങ്ങ​ളി​ൽ പ​ല​തും.
ഇ​തു​വ​രെ 43 ല​ക്ഷം രൂ​പ​യോ​ളം ചെല​വ് ആ​യ​പ്പോ​ൾ ക​ളിവ​ള്ള​ങ്ങ​ൾ​ക്ക് കി​ട്ടു​ന്ന മെ​യി​ന്‍റനൻ​സ് ഗ്രാ​ൻ​ഡ് പോ​ലും നാ​ളി​തു​വ​രെ ആ​നാ​രി ചു​ണ്ട​ൻവ​ള്ള സ​മി​തി​ക്ക് കി​ട്ടി​യി​ട്ടില്ലെന്നു ഭാരവാ ഹികൾ പറയുന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി​ക​ളാ​യു​ള്ള വ​ള്ളം​ക​ളി പ്രേ​മി​ക​ളു​ടെ സ​ഹാ​യം കു​റ​ഞ്ഞ​തി​നു​പു​റ​മേ നാ​ട്ടി​ലും സാ​ന്പ​ത്തി​ക ഞെ​രു​ക്കം കാ​ര​ണം വ​ള്ളം പ​ണി​ വൈ​കാ​ൻ കാ​ര​ണ​മാ​യി.
എ​ന്നി​രു​ന്നാ​ലും അ​ടു​ത്ത ആ​ഴ്ച​യോ​ടെ വ​ള്ളം പു​തു​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി നീ​ര​ണി​യി​ക്കാ​ൻ ക​ഴി​യും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി കെ. ​ഷാ​ജി, ട്ര​ഷ​റ​ർ ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.