നെ​ല്ലുസം​ഭ​ര​ണം: അ​ന​ിശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹം ഇന്ന്
Monday, October 26, 2020 10:46 PM IST
ആ​ല​പ്പു​ഴ: നെ​ല്ലു​സം​ഭ​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​ക, സ​പ്ലൈ​കോ വ​ഴി​യു​ള്ള നെ​ല്ലുസം​ഭ​ര​ണം തു​ട​രു​ക, സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോസഫ് ​വിഭാഗം ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ങ്കൊ​ന്പ് പാ​ഡി ഓ​ഫീ​സി​നു മു​ന്പി​ൽ ഇന്നു രാവിലെ പത്തുമുതൽ അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹം നടത്തും. ആ​ദ്യ ദി​വ​സ​ത്തെ സ​ത്യ​ഗ്ര​ഹം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏബ്ര​ഹാം ന​യി​ക്കു​ം. പാ​ർ​ട്ടി വ​ർ​ക്കി​ംഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ം.

വെ​ല്ലു​വി​ളി​ക​ളെ പ്രാ​ർ​ഥന​യി​ലൂ​ടെ നേ​രി​ട​ണം: കാ​തോ​ലി​ക്കാ ബാ​വ

മാ​ന്നാ​ർ: ​ശാ​സ്ത്രം വ​ള​രു​ന്പോ​ഴും ഒ​രു വൈ​റ​സി​ന്‍റെ മു​ന്പി​ൽ ലോ​കം പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. പ്രാ​ർ​ഥന​യി​ലൂ​ടെ മാ​ത്ര​മേ എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും നേ​രി​ടു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ബസേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ. പ​രു​മ​ല പെ​രു​ന്നാ​ൾ തീ​ർ​ഥാ​ട​ന വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കാ​തോ​ലി​ക്ക ബാ​വ. ഡോ.​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ്, ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ്, ​അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.