റെ​യി​ൽ​വേഗേ​റ്റ് അ​ട​ച്ചി​ട്ട് ര​ണ്ടുമാ​സം; യാ​ത്രാ​ദു​രി​തം​ പേ​റി നാ​ട്ടു​കാ​ർ
Monday, October 26, 2020 10:44 PM IST
അ​ന്പ​ല​പ്പു​ഴ: റെ​യി​ൽവേ ഗേ​റ്റ് അ​ട​ച്ചി​ട്ട് ര​ണ്ടുമാ​സമാകുന്നു. ഇതു മൂലം നാ​ട്ടു​കാ​ർ ദുരിതത്തിൽ. പു​ന്ന​പ്ര ച​ള്ളി റെ​യി​ൽ​വേ ഗേ​റ്റാ​ണ് കോ​വി​ഡി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ക്കാ​ല​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. റെ​യി​ൽ​വേ ഗേ​റ്റി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ വാ​ർ​ഡി​ൽ ര​ണ്ടു മാ​സ​ത്തി​നു മു​ൻ​പ് 148 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ ഇ​തി​നെത്തുട​ർ​ന്നാ​ണ് വ്യാ​പ​നം ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ​റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ച​ത്.​
എ​ന്നാ​ലി​പ്പോ​ൾ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞി​ട്ടും ഗേ​റ്റ് തു​റ​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.​ സ​മീ​പ​ത്ത് കു​റ​വ​ൻ​തോ​ടും പു​ന്ന​പ്ര​യി​ലും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ണെ​ങ്കി​ലും ഈ ​ര​ണ്ടു പ്ര​ദേ​ശ​ത്തെ​യും റെ​യി​ൽവേ ഗേ​റ്റ് തു​റ​ന്നുകൊ​ടു​ത്തി​ട്ടു​ണ്ട്.
എ​ന്നാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്കു​ള്ള വ​ഴി​യാ​യ ഇ​വി​ടെ ഗേ​റ്റ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.​ പു​ന്ന​പ്ര ഫി​ഷ് ലാ​ന്‍ഡിം​ഗ് സെ​ന്‍റ​റി​ലേ​ക്ക് പോ​കാ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​വ​ഴി​യാ​ണ്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ റെ​യി​ൽ​വേ ഗേ​റ്റു​ക​ൾ തു​റ​ന്നി​ട്ടും ഈ ​ഗേ​റ്റ് തു​റ​ക്കാ​ത്ത​തി​നെ​തി​രെ റെ​യി​ൽവേക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശവാ​സി​ക​ൾ.