ഭൂ​മി​യു​ടെ രേ​ഖ​ക​ൾ കൈ​മാ​റി
Monday, October 26, 2020 10:44 PM IST
മ​ങ്കൊ​ന്പ്: സ്വ​ന്ത​മാ​യി കി​ട​പ്പാ​ട​മി​ല്ലാ​തെ വി​ഷ​മി​ച്ചി​രു​ന്ന മൂ​ന്നു കു​ടും​ങ്ങ​ൾ​ക്ക് ഭൂ​മി ന​ൽ​കി ച​ന്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് ബ​സി​ലി​ക്ക. ബ​സി​ലി​ക്ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റെ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം ഭൂ​മി​യു​ടെ രേ​ഖ​ക​ൾ കൈ​മാ​റി. നേ​ര​ത്തെ ഇ​ട​വ​കാം​ഗ​മാ​യ ആ​ന്‍റ​ണി മാ​ത്യു വി​ള​ഞ്ഞൂ​ത്ര പ​ള്ളി​ക്കു ദാ​ന​മാ​യി ന​ൽ​കി​യ ഒ​ൻ​പ​തു സെ​ന്‍റ്് ഭൂ​മി​യാ​ണ് ഭൂ​ര​ഹി​ത​ർ​ക്കാ​യി ന​ൽ​കി​യ​ത്. അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ടി​ൻ​സ​ണ്‍ ന​രി​തു​രു​ത്തേ​ൽ, ഫാ. ​എ​ബി​ൻ പ​ക​ലോ​മ​റ്റം, ഷൈ​ൻ ജോ​സ​ഫ്, ജോ​പ്പ​ൻ ജോ​യി, സി.​ടി. തോ​മ​സ്, എം.​എ. സി​ബി, ടി.​കെ. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മോഷ്ടാവിനെ യാത്രക്കാർ പിടികൂടി

ആ​ല​പ്പു​ഴ:​ യാ​ച​ക​ന്‍റെ വേ​ഷ​ത്തി​ൽ ആ​ല​പ്പു​ഴ ജെ​ട്ടി​യി​ൽ സ്ഥി​ര​മാ​യി മോ​ഷ​ണം ന​ട​ത്തി​വ​ന്ന​യാ​ളെ യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​​യോ​ടെ കോ​ട്ട​യ​ത്തേ​ക്ക് പു​റ​പ്പെ​ട്ട ബോ​ട്ടി​ൽനി​ന്ന് 3800 രൂ​പ​യു​ടെ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റാ​ണ് ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം 2800 രൂ​പ​യു​ടെ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് ക​വ​ർ​ന്നി​രു​ന്നു.
ഇ​തേത്തു​ട​ർ​ന്ന് ക​ട​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ നി​രീ​ക്ഷ​ണം ന​ട​ത്തിവ​രിക​യാ​യി​രു​ന്നു. ബോ​ട്ട് പുറപ്പെടാറായ​പ്പോ​ൾ ജെ​ട്ടി​യി​ൽ കി​ട​ന്ന് ഉ​റ​ങ്ങി​യി​രു​ന്ന ഉദ്ദേശം 50 വ​യ​സ് പ്രാ​യം തോ​ന്നു​ന്ന യാ​ച​ക​ൻ പെ​ട്ടെന്ന്് എ​ഴു​ന്നേ​റ്റ് ബോ​ട്ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് എ​ത്തി ഭ​ക്ഷ്യ​ധാ​ന്യക്കിറ്റ് ക​വ​ർ​ന്ന​ത് ക​ണ്ട നി​രീ​ക്ഷ​ക​സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി സ്റ്റേ​ഷ​ൻ മാ​സ്റ്റ​​റെ അ​റി​യി​ച്ചു. പി​ന്നീ​ട് ഇ​യാ​ളെ പോലീ​സി​നു കൈ​മാ​റി. സം​ഭ​വ​ത്തക്കുറി​ച്ച് പോലീ​സ് പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.