പ്ര​തി​രോ​ധമ​രു​ന്നു വി​ത​ര​ണം
Monday, October 26, 2020 10:44 PM IST
മ​ങ്കൊ​ന്പ്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ നെ​ടു​മു​ടി യൂ​ണി​റ്റ് ന​ട​ത്തി​വ​രു​ന്ന കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർത്തന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലാംഘ​ട്ട മ​രു​ന്നുവി​ത​ര​ണം ആ​രം​ഭി​ച്ചു. നെ​ടു​മു​ടി ഹോ​മി​യോ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ എ​സ്. ഫാ​ത്തി​മ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​വി​ഡിന്‍റെ സ​മൂ​ഹ​വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​മി​യോ മ​രു​ന്ന്, ആ​ഴ്സ​നി​ക് ആ​ൽ​ബം 30 എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ന​ട​ത്തി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ. ഭാ​ർ​ഗ​വ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. സ​ന്പ​ർ​ക്ക​വ്യാ​പ​ന​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി ഡോ. ​കു​രു​വി​ള​ കു​ര്യ​ൻ ക്ലാ​സ് എ​ടു​ത്തു. കെ.​ബി. രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, എ.​സി.​ ചാ​ക്കോ, സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​ങ്ങ, ചേന്നം​ക​രി വാ​ർ​ഡു​ക​ളി​ൽ 28നും ​കൊ​ട്ടാ​രം, തെ​ക്കേ​മു​റി പ്ര​ദേ​ശ​ങ്ങ​ളി​ൽ 29 നും ​മ​ണ​പ്ര, ന​ടു​ഭാ​ഗം 30നും ​വൈ​ശ്യം​ഭാ​ഗം, ചെ​ന്പും​പു​റം 31നും ​വി​ത​ര​ണം ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.