കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കാ​നൊ​രു​ങ്ങി 12 ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ
Sunday, October 25, 2020 10:44 PM IST
കാ​യം​കു​ളം: കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പു​തി​യ 12 ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് അ​ഡ്വ. യു. ​പ്ര​തി​ഭ എം​എ​ൽ​എ അ​റി​യി​ച്ചു. ആ​ർ ഒ ​പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തോ​ടെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യും. വ​രും ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പറേ​ഷ​ൻ ആ​ർ​ഒ പ്ലാ​ന്‍റ് ഇ​വി​ടെ സ്ഥാ​പി​ക്കും.
ന​ഗ​ര​സ​ഭ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ചെ​യ്ത നി​ല​വി​ലു​ള്ള നാ​ലു​യൂ​ണി​റ്റി​ൽ നി​ന്നും ആ​ഴ്ച​യി​ൽ 28 പേ​ർ​ക്കാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ ല​ഭി​ക്കു​ന്ന​ത്. 12 പു​തി​യ യൂ​ണി​റ്റു​ക​ൾ കൂ​ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലാ​യി ആ​ഴ്ച​യി​ൽ 200 മു​ത​ൽ 250 പേ​ർ​ക്കു​വ​രെ ചി​കി​ത്സ ന​ൽ​കാ​ൻ ക​ഴി​യും. വൈ​ദ്യു​തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഇ​തോ​ടെ സി​റ്റി സ്കാ​ൻ, പ​വ​ർ ലോ​ണ്‍​ട്രി എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ക്കും.
2.84 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഈ ​പ​ദ്ധ​തി യ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി 3.5 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മിക്കു​ന്ന മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ലേ​ബ​ർ​റൂം, മോ​ഡു​ലാ​ർ ഓ​പ്പ​റേ​ഷ​ൻ തിയേ​റ്റ​ർ, ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കാ​യു​ള​ള ഐ​സി​യു, ആ​ന്‍റീ​നേ​റ്റ​ൽ, പോ​സ്റ്റ്നേ​റ്റ​ൽ, വാ​ർ​ഡു​ക​ൾ, ഒ​രേ സ​മ​യം ഇ​രു​പ​തോ​ളം പേ​ർ​ക്ക് ക​യ​റാ​വു​ന്ന പാ​സ​ഞ്ച​ർ ബെ​ഡ് ലി​ഫ്റ്റ് എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​ത്.
മാ​വേ​ലി മെ​ഡി​ക്ക​ൽ സ്റ്റോ​ർ, ലാ​ബ്, ഫാ​ർ​മ​സി, വെ​യി​റ്റിം​ഗ് ഏ​രി​യ, ബ്ല​ഡ് സ്റ്റോ​റേ​ജ് എ​ന്നി​വ​യ്ക്കാ​യി എം​എ​ൽ​എ​യു​ടെ മ​ണ്ഡ​ല ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 70 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ഭൗ​തിക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 45.70കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന ഹൗ​സിം​ഗ് ബോ​ർ​ഡ് കോ​ർ​പറേ​ഷ​ൻ വി​ശ​ദ​മാ​യ പ്ലാ​നും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി കി​ഫ്ബി​യു​ടെ അം​ഗീ​കാ​ര​വും ല​ഭി​ച്ചു ക​ഴി​ഞ്ഞു. പ്ര​വൃ​ത്തി​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും