നെ​ല്ലു​സം​ഭ​ര​ണ​ത്തി​ലെ മെ​ല്ലെപ്പോ​ക്കി​നെ​തി​രെ എ​സി റോ​ഡി​ൽ ക​ർ​ഷ​ക​രു​ടെ സ​മ​രം
Sunday, October 25, 2020 10:43 PM IST
മ​ങ്കൊ​ന്പ്: പു​ഞ്ച​കൃ​ഷി​യു​ടെ നെ​ല്ലു​സം​ഭ​ര​ണ​ക്കാ​ര്യ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്കി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സി റോ​ഡി​ൽ സ​മ​രം ന​ട​ത്തി. പ​ണ്ടാ​ര​ക്കു​ളം ജം​ഗ്ഷ​നു സ​മീ​പം ന​ട​ന്ന സ​മ​ര​ത്തി​ൽ കു​ട്ട​നാ​ട്ടി​ലെ 18 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു.

നെ​ല്ലു​സം​ഭ​ര​ണ പ്ര​തി​സ​ന്ധി​ക്കു സ​ർ​ക്കാ​ർ പ​രി​ഹാ​രം കാ​ണു​ക, 15 വ​ർ​ഷം മു​ന്പു നി​ല​വി​ൽ വ​ന്ന 12 രൂ​പ ഹാ​ൻ​ഡിംഗ് ചാ​ർ​ജ് നൂ​റു രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, നെ​ല്ലു സം​ഭ​ര​ണ​ത്തി​നു സ്ഥി​ര​ത​യു​ള്ള രീ​തി ന​ട​പ്പാ​ക്കു​ക, ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​കൃ​ഷി ഇ​റ​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ക, പു​റം​ബ​ണ്ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു ചു​റ്റും ട്രാ​ക്ട​ർ റോ​ഡ് നി​ർ​മി​ക്കു​ക, പു​ഞ്ച​കൃ​ഷി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി മു​ൻ​കൂ​ട്ടി ഓ​രു​മു​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ക, പ​ന്പിം​ഗ് സ​ബ്സി​ഡി, പ്രൊ​ഡ​ക്ഷ​ൻ ബോ​ണ​സ് എ​ന്നി​വ എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

വെ​ണ്ണെ​ലി, പു​ളി​യ്ക്ക​ൽ​കാ​വ്, ക​റു​ക​പ്പാ​ടം, കാ​ടു​ക​യ്യാ​ർ, ഇ​ട​പ്പ​ള്ളി സോ​മാ​തു​രം, പ​ണ്ടാ​ര​ക്കു​ളം, ഇ​രു​ന്പ​നം, കാ​ക്ക​നാ​ട്ടു​ക​രി​ച്ചി​റ, ചേ​ന്ന​ങ്ക​രി പ​ള്ളി​പ്പാ​ടം, പ​ഴ​യ​ക​രി, പു​ത്ത​ൻ​ക​രി, തെ​ക്കേ പൂ​ന്തു​രം, പൊ​ന്നാ​ക​രി, കൂ​ലി​പ്പു​ര​യ്ക്ക​ൽ, ചേ​ന്ന​ങ്ക​രി കി​ഴ​ക്കും​പു​റം, വെട്ടി​ക്ക​രി, പൂ​ന്തു​രം വ​ട​ക്ക് എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​രാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.