അ​ടു​പ്പി​ൽ നി​ന്നു തീ​പ​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റ വീ​ട്ട​മ്മ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Sunday, October 25, 2020 10:43 PM IST
ആ​ല​പ്പു​ഴ: വെള്ളം ​ചൂ​ടാ​ക്കു​ന്ന​തി​നി​ടെ അ​ടു​പ്പി​ൽ നി​ന്നും തീ​പ​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റ വീ​ട്ട​മ്മ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ആ​ല​പ്പു​ഴ ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് കു​റ്റി​ച്ചി​റ വീ​ട്ടി​ൽ ബി​ജു​വി​ന്‍റെ ഭാ​ര്യ സ​ജി​ത(36)​യാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. എ​ഴു​പ​ത് ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​ജി​ത വീ​ടി​ന് പു​റ​ത്തു​ള്ള അ​ടു​പ്പി​ൽ വെ​ള്ളം ചൂ​ടാ​ക്കു​ന്ന​തി​നാ​യി മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​ക​ത്തി​ച്ച​പ്പോ​ൾ ധ​രി​ച്ചി​രു​ന്ന നൈ​റ്റി​യി​ലേ​ക്ക് തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് സ​മീ​പം വ​ള്ള​ത്തി​ന്‍റെ എ​ൻ​ജി​നി​ൽ ഒ​ഴി​ക്കു​ന്ന​തി​നാ​യി വ​ച്ചി​രു​ന്ന പെ​ട്രോ​ളു​മു​ണ്ടാ​യി​രു​ന്നു.
ഇ​തു തെ​റി​ച്ച​തും അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി കൂ​ട്ടി. സ​ജി​ത ത​ന്നെ തീ​കെ​ടു​ത്തി​യെ​ങ്കി​ലും ഉ​ട​ൻ അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ക​യാ​യി​രു​ന്നു. സ​ജി​ത​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചു. പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വാകാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ​ജി​ത തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.