നെ​ല്ലു​സം​ഭ​ര​ണം ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ ഭീ​മ​മാ​യ ന​ഷ്ട​മെ​ന്ന്
Sunday, October 25, 2020 10:43 PM IST
മ​ങ്കൊ​ന്പ്: ര​ണ്ടാം കൃ​ഷി​യു​ടെ കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നും ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നെ​ല്ലു സം​ഭ​ര​ണം ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്കു ഭീ​മ​മാ​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജേ​ക്ക​ബ് ഏ​ബ്ര​ഹാം. യാ​തൊ​രു മു​ന്നൊ​രു​ക്ക​വും ന​ട​ത്താ​തെ നെ​ല്ലു​സം​ഭ​ര​ണം സ​പ്ലൈ​കോ​യി​ൽ നി​ന്നു ​മാ​റ്റി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ഏ​ൽ​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഉ​ട്ടോ​പ്യ​ൻ തീ​രു​മാ​ന​മാ​ണ് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നു കൊ​ണ്ടി​രു​ന്ന സ​പ്ലൈ​കോ വ​ഴി​യു​ള്ള നെ​ല്ലു​സം​ഭ​ര​ണം അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ച്ചി​ല്ല​ങ്കി​ൽ ശ​ക്ത​മാ​യ ക​ർ​ഷ​ക​സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൊ​യ്ത്തു ക​ഴി​ഞ്ഞു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നെ​ല്ലു സം​ഭ​ര​ണം ആ​രം​ഭി​ക്കാ​ത്ത ച​ന്പ​ക്കു​ളം കൊ​ക്ക​ണം പാ​ട​ശേ​ഖ​ര​ത്തി​ൽ കു​ട്ട​നാ​ടു നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി സം​ഘ​ടി​പ്പി​ച്ച സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് ക​ള​ത്തി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, തോ​മ​സ്കു​ട്ടി മാ​ത്യു, പ്ര​കാ​ശ് പ​ന​വേ​ലി, ജോ​സ് കാ​വ​നാ​ട്, ജോ​സ് കോ​യി​പ്പ​ള്ളി, ജോ​സ​ഫ് കു​ഞ്ഞു എ​ട്ടി​ൽ, ഷാ​ജി പു​ന​യാ​ർ, ചാ​ക്കോ​ച്ച​ൻ എ​ട്ടി​ൽ, ജ​യിം​സ്കു​ട്ടി മേ​ട​യി​ൽ, ജോ​സി ക​ല്ലൂ​ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധസ​മ​രം ന​ട​ത്തി

മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​നു​കീ​ഴി​ലു​ള്ള കൊ​ക്ക​ണം പാ​ട​ശേ​ഖ​ര​ത്തി​ലെ വി​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​ട്ട് പ​ത്തു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും നെ​ല്ലു​സം​ഭ​ര​ണം തു​ട​ങ്ങാ​ൻ ന​ട​പ​ടി​യാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​തി​നി​ധി​ക​ൾ മ​ങ്കൊ​ന്പ് സ​പ്ലൈ​കോ ഓ​ഫീ​സി​നു മു​ന്പി​ൽ സൂ​ച​നാ സ​മ​രം ന​ട​ത്തി. സൂ​ച​നാ​സ​മ​രം ച​ന്പ​ക്കു​ളം പാ​ട​ശേ​ഖ​ര ഏ​കോ​പ​ന​സ​മി​തി സെ​ക്ര​ട്ട​റി ജോ​ണി​ച്ച​ൻ എം.​കെ. മ​ണ്ണു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കൊ​ക്ക​ണം പാ​ട​ശേ​ഖ​ര​ത്തി​ലെ വി​ള​വെ​ടു​ത്ത നെ​ല്ല് തി​ങ്ക​ളാ​ഴ്ച​യെ​ങ്കി​ലും സം​ഭ​രി​ക്കാ​ൻ ന​ട​പ​ടി ആ​കു​ന്നി​ല്ലെ​ങ്കി​ൽ സ​മ​രം ശ​ക്ത​മാ​ക്കാ​നാ​ണ് ക​ർ​ഷ​ക സ​മി​തി​യു​ടെ തീ​രു​മാ​നം. പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ അ​യ്യ​ങ്ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വി.​സ0­ി വ​ലി​യ​വീ​ട്, കൊ​ക്ക​ണം പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ൻ കൂ​ലി​പ്പു​ര​യ്ക്ക​ൽ, ക​ർ​ഷ​ക പ്ര​തി​നി​ധി​ജോ​സ​ഫ്. ഒ. ​വി ഓ​ണം​പ​ള്ളി എ​ന്നി​വ​ർ​പ്ര​സം​ഗി​ച്ചു.