പ​ച്ച​ക്ക​റി മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം
Sunday, October 25, 2020 10:43 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ​യി​ൽ പ​ച്ച​ക്ക​റി മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം. 50,000 രൂ​പ ക​വ​ർ​ന്നു. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് എ​തി​ർ​വ​ശം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​എം. വെ​ജി​റ്റ​ബി​ൾ​സ് എ​ന്നസ്ഥാ​പ​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്.
ശ​നി​യാ​ഴ്ച രാ​വി​ലെ ക​ട തു​റ​ന്ന​പ്പോ​ളാ​ണ് പി​ന്നി​ലെ ജ​ന​ൽ പൊ​ളി​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​ര​മ​റി​യു​ന്ന​ത്. പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​ട​യി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ചാ​ക്കു​മാ​യെ​ത്തി​യ ഒ​രാ​ളാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും ക​ണ്ടെ​ത്തി. പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് അ​ന്പ​ല​പ്പു​ഴ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​ന്പ​ല​പ്പു​ഴ ടൗ​ണ്‍ യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.